ബൈക്കില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി
1496074
Friday, January 17, 2025 6:28 AM IST
അഞ്ചല്‍: ഏരൂരില്‍ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം കഞ്ചാവ് പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം ഏരൂര്‍ നെട്ടയം രണ്ടേക്കര്‍മുക്ക് ഭാഗത്ത് നിന്നാണ് ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ഗിരീഷ്, എസ്ഐ ശ്രീകുമാര്‍, സന്തോഷ് കുമാർ, അനിൽകുമാർ, അസർ, ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹനം പരിശോധിച്ചത്. പോലീസിനെ കണ്ടതോടെ പ്രതി ബൈക്കും കഞ്ചാവും ഉപേക്ഷിച്ചു കടന്നു.
പിന്നാലെ ഓടിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ബൈക്കും കഞ്ചാവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
ഭാരതീപുരം സ്വദേശി മധു എന്നയാളാണ് കഞ്ചാവ് കടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.