അനന്തപുരി ശ്രേഷ്ഠ പുരസ്കാരം ജോസ് ചന്ദനപ്പള്ളിക്ക്
1494399
Saturday, January 11, 2025 6:10 AM IST
തിരുവനന്തപുരം: അനന്തപുരി സാഹിത്യവേദിയുടെ ശ്രേഷ്ഠ പുരസ്കാരത്തിന് ജോസ് ചന്ദനപ്പള്ളി അർഹനായി. 19ന് നന്ദാവനം പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ കെ.പി. സായ്രാജ്, അഡ്വ. എസ്.കെ. സുരേഷ് എന്നിവർ അറിയിച്ചു.
തിക്കുറിശി ഫൗണ്ടേഷൻ അവാർഡ്, രബീന്ദ്രനാഥ ടാഗോർ പുരസ്കാരം, കാതോലിക്കേറ്റ് കോളജ് അലൂമ്നി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും ജോസ് ച ന്ദനപ്പള്ളി നേടിയിട്ടുണ്ട്.