തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഉന്നതര്‍ക്ക് പങ്കുണ്ടെങ്കില്‍ അന്വേഷണത്തില്‍ കണ്ടെത്തും. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളാക്കപ്പെട്ട ദേവസ്വം ജീവനക്കാര്‍ കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍ മാത്രമെ ആനുകുല്യങ്ങള്‍ തടയാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ബോര്‍ഡിന് യാതൊരു പങ്കുമില്ല. നിലവിലെ ദേവസ്വം ബോര്‍ഡിനെതിരേ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണ കാരണമാണ്. ഈ തെറ്റിദ്ധാരണ മാറ്റാന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ മുഖേന ഹൈക്കോടതിയെ ബോധ്യപ്പെടുത്തും.
നിലവിലെ ബോര്‍ഡിന്റെ ഭാഗത്ത് നിന്നൊ തന്റെ ഭാഗത്ത് നിന്നൊ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. സ്വര്‍ണകൊള്ള വിഷയത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെന്നും പ്രശാന്ത് പറഞ്ഞു.
Tags :