ആലുവ: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രാജിവച്ചൊഴിയണമെന്ന് ആലുവ ടൗൺ എൻഎസ്എസ് കരയോഗത്തിൽ പ്രമേയം. ഇന്ന് നടന്ന 4434 മത് കരയോഗം അടിയന്തിര പൊതുയോഗത്തിലാണ് പ്രമേയം പാസാക്കിയത്.
സമീപ കാലങ്ങളിൽ നായർ സമുദായത്തിനുണ്ടായ അവമതിപ്പും നിലപാടിലുണ്ടായ വ്യതിചലനത്തിന്റെ പേരിലുള്ള പ്രതിഷേധവും പരിഗണിച്ച് രാജിവയ്ക്കണമെന്ന് കരയോഗം ആവശ്യപ്പെട്ടു.
ആലപ്പുഴ തലവടി ശ്രീദേവി വിലാസം 2280-ാം നമ്പർ കരയോഗത്തിലും സുകുമാരൻ നായർക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ശബരിമല നിലപാടിൽ പ്രതിഷേധിച്ചാണ് പ്രമേയം.
Tags : Sukumaran Nair nss