District News
കോട്ടയം: എൻഎസ്എസിനെ അനുനയിപ്പിക്കാള്ള ശ്രമം കോൺഗ്രസ് തുടരുന്നതിനിടെ പെരുന്നയിലെത്തിയ നേതാക്കളോട് അതൃപ്തി പ്രകടമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍.
സമദൂരത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായര്‍ പറഞ്ഞെങ്കിലും നിലവിലെ സംസ്ഥാന നേതൃത്വത്തോട് അകലമുണ്ടെന്ന് കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് അദ്ദേഹം സൂചിപ്പിച്ചെന്നാണ് വിവരം. ശബരിമല വിഷയത്തിൽ നേതൃത്വം എൻഎസ്എസുമായി കൂടിയാലോചന നടത്താത്തതിലാണ് അദ്ദേഹം നീരസം പ്രകടിപ്പിച്ചത്.
ആഗോള അയപ്പ സംഗമത്തിൽ തീരുമാനമെടുക്കും മുമ്പ് യുഡിഎഫ് നേതൃത്വം നിലപാട് അറിയിച്ചില്ല. വിശ്വാസ പ്രശ്നങ്ങളിൽ കൂടിയാലോചന നടത്തുന്നില്ല. മുമ്പ് ഇത്തരം വിഷയങ്ങളിൽ കോണ്‍ഗ്രസ് നേതാക്കള്‍ എൻഎസ്എസുമായി ആശയ വിനിമയം നടത്തിയിരുന്നുവെന്നും കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് സുകുമാരൻ നായര്‍ പറഞ്ഞെന്നാണ് വിവരം.
പി.ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എന്നിവരാണ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അയ്യപ്പസംഗമം ബഹിഷ്കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിനു ഹിന്ദുവോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിക്കുന്നത്.
എന്നാല്‍, സുകുമാരന്‍ നായരെ കണ്ടതില്‍ രാഷ്ട്രീയമില്ലെന്നും പതിവ് സന്ദര്‍ശനം മാത്രമാണെന്നും, ചങ്ങനാശേരി ഉള്‍പ്പെടുന്ന സ്ഥലത്തെ എംപി എന്ന നിലയില്‍ നാട്ടിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സുകുമാരന്‍ നായരെ കണ്ടതെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞിരുന്നു.
District News
പത്തനംതിട്ട: സംസ്ഥാന സർക്കാരിന് അനുകൂലമായി നിലപാട് എടുത്ത എൻഎ സ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടർന്ന് കോൺഗ്രസ്. കെപിസിസി അച്ചട ക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എൻഎസ്എസ് ജനറൽ സെ ക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമം തുടരുന്ന തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
ചർച്ചയുടെ വിശദാംശങ്ങൾ പറയാൻ കഴിയില്ലെന്നാണ് സുകുമാരൻ നായരെ കണ്ട തിന് ശേഷമുള്ള തിരുവഞ്ചൂരിൻ്റെ പ്രതികരണം. ശബരിമല വിഷയത്തിൽ എൻഎ സ്എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാൻ എൻഎസ്എസിന് അവകാ ശമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയാണ് തിരുവഞ്ചൂർ സുകുമാര ൻ നായരെ കണ്ടത്. കഴിഞ്ഞ ദിവസം പി.ജെ.കുര്യൻ, കൊടിക്കുന്നിൽ സുരേഷ് തുട ങ്ങിയ കോൺഗ്രസ് നേതാക്കളും പെരുന്നയിൽ എത്തിയിരുന്നു.
Kerala
കോഴിക്കോട്: സർക്കാരിൽ വിശ്വാസമുണ്ടെന്ന എൻഎസ്എസ് പ്രസ്താവന സ്വാഗതാർഹമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. രാഷ്ട്രീയ നിലപാട് പറയാൻ എൻഎസ്എസിന് പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്കുള്ള പിന്തുണയാണ് ജി. സുകുമാരൻ നായർ നൽകിയത്. അത് രാഷ്ട്രീയ പിന്തുണയാണോ എന്ന് പറയേണ്ടത് എൻഎസ്എസ് ആണെന്നും രാമകൃഷ്ണൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: എൻഎസ്എസുമായോ ഒരു സാമൂദായിക സംഘടനകളുമായോ അകൽച്ചയില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധമാണുള്ളത്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ നേരിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരൻ നായർക്കെതിരെ ഫ്ളക്സ് ഉയർത്തിയത് ആരാണെന്ന് അറിയില്ല. മാധ്യമങ്ങളിൽ കണ്ടാണ് താൻ ഈ വിവരം അറിയുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
ശബരിമലയിലെ സ്വർണ പീഠത്തിലെ തൂക്കം കുറഞ്ഞ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സ്വർണ പീഠത്തിന്റെ തൂക്കം കുറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു.
അതേസമയം, ഇന്നും സുകുമാരൻ നായർക്കെതിരെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. ഷോർണൂർ നഗരത്തിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നായർ സമുദായത്തെ പണയപ്പെടുത്തിയ ജനറൽ സെക്രട്ടറി സുകുമാരൻ നായർ രാജിവയ്ക്കുക എന്ന സന്ദേശവുമായി സേവ് എൻഎസ്എസ് എന്ന പേരിലാണ് കറുത്ത നിറത്തിലുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
District News
കോട്ടയം: ശബരിമല വിഷയത്തിലെ സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്ര തിഷേധിച്ച് എൻഎസ്എസ് അംഗത്വം രാജി വച്ച് കുടുംബം. ചങ്ങനാശേരി പുഴവാതി ൽ ഒരു കുടുംബത്തിലെ നാലുപേരാണ് എൻഎസ്എസ് അംഗത്വം രാജിവച്ചത്.
പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ ഗൗരി ഗോപൻ എന്നിവരാണ് അംഗത്വം രാജിവച്ചത്. സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗോപകുമാർ പറ ഞ്ഞു.
എൻഎസ്എസ് കരയോഗം 253 ലെ അംഗങ്ങളാണ് രാജിവച്ച കുടുംബം. കരയോഗം സെക്രട്ടറിക്കും പ്രസിഡണ്ടിൻ്റിനും രാജിക്കത്ത് കൈമാറി. ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ ചായ്വും പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും രാജിക്ക് കാരണമെ ന്നും കത്തിൽ പറയുന്നു.
District News
തിരുവനന്തപുരം: സിപിഎം വിശ്വാസികൾക്കൊപ്പമാണെന്ന് പാർട്ടി സംസ്ഥാന സെ ക്രട്ടറി എം.വി. ഗോവിന്ദൻ. ശബരിമലയിലെ യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യമാണ്. സർക്കാരിൻ്റെ നയത്തിനുള്ള അംഗീകാരമാണ് എൻഎസ്എസി ന്റെ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണ്. യുഡിഎഫിലെ ഒരു കക്ഷിയെയും ഇടതുമുന്നണിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Kerala
കോട്ടയം: ശബരിമല വിഷയത്തിലെ സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് അംഗത്വം രാജി വച്ച് കുടുംബം. ചങ്ങനാശേരി പുഴവാതിൽ ഒരു കുടുംബത്തിലെ നാലുപേരാണ് എൻഎസ്എസ് അംഗത്വം രാജിവച്ചത്.
പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ ഗൗരി ഗോപൻ എന്നിവരാണ് അംഗത്വം രാജിവച്ചത്. സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗോപകുമാർ പറഞ്ഞു.
എൻഎസ്എസ് കരയോഗം 253 ലെ അംഗങ്ങളാണ് രാജിവച്ച കുടുംബം. കരയോഗം സെക്രട്ടറിക്കും പ്രസിഡണ്ടിന്റിനും രാജിക്കത്ത് കൈമാറി. ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ ചായ്വും പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും രാജിക്ക് കാരണമെന്നും കത്തിൽ പറയുന്നു
Kerala
പാലക്കാട്: എൻഎസ്എസുമായി കോണ്‍ഗ്രസിനു നല്ല ബന്ധമാണുള്ളതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അതേസമയം ശബരിമലവിഷയത്തിൽ അവർക്ക് അവരുടേതായ നിലപാടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർസംവിധാനം ഉപയോഗിച്ചു നടത്തിയ അയ്യപ്പസംഗമവും അതിനുപിന്നാലെ നടത്തിയ ബദൽസംഗമവും യുഡിഎഫും കോണ്‍ഗ്രസും അംഗീകരിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ചില നിക്ഷിപ്തതാത്പര്യങ്ങൾക്കുവേണ്ടിയാണ് ആർഎസ്എസ് അയ്യപ്പസംഗമം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മുന്‍പു നടത്തിയ നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരേ നിരവധി കേസുകളാണ് സർക്കാർ എടുത്തത്. മണ്മറഞ്ഞുപോയ ഉമ്മൻ ചാണ്ടിക്കെതിരേയും തനിക്കെതിരേയുംവരെ കേസുകളുണ്ട്. ഉമ്മൻ ചാണ്ടി മരിച്ചശേഷവും സർക്കാർ കേസുമായി മുന്നോട്ടുപോവുകയാണ് ചെയ്തത്. ഒടുവിൽ കോടതിയാണ് ഇക്കാര്യത്തിൽ ഇടപെട്ടത്.
അയ്യപ്പസംഗമത്തിനുമുന്പേ ഈ കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണമായിരുന്നു. യുവതീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് കൊടുത്ത സത്യവാംഗ്മൂലം പിൻവലിക്കാൻ സർക്കാർ തയാറായില്ല. ശബരിമലവിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ ഭക്തജനങ്ങളോടു മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പിണറായി വിജയൻ ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ഭക്തി കാപട്യമാണെന്നു ജനം തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. അയ്യപ്പ സംഗമം നല്ല ഉദ്ദേശ്യത്തോടെയാകണമെന്നും ആചാരങ്ങള്‍ക്ക് കോട്ടം തട്ടാതെയുള്ള വികസനങ്ങള്‍ നടത്തണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടംതട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടും ഉള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആഗോള അയ്യപ്പസംഗമംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അത് നല്ലതുതന്നെയാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഉപാധികളോടെയാണ് പിന്തുണയെന്ന് അറിയിച്ച സുകുമാരൻ നായർ സമിതിയിൽ അയ്യപ്പ ഭക്തർ വേണമെന്നും നിർദ്ദേശിച്ചു. നിലവിൽ മുഖ്യമന്ത്രിയാണ് മുഖ്യ രക്ഷാധികാരി. സമിതിയിൽ മന്ത്രിമാരുമാണ് അംഗങ്ങൾ.