NRI
ഒട്ടാവ: ബോളിവുഡ് ഹാസ്യതാരം കപിൽ ശർമയുടെ കാനഡയിലെ കഫേയ്ക്കുനേരെ വെടിവയ്പ്. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള സറിയിലെ കഫേയ്ക്ക് നേരെ ഈ മാസം ഇതു രണ്ടാം തവണയാണ് വെടിവയ്പ് ഉണ്ടാകുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ലോറൻസ് ബിഷ്ണോയ് സംഘവും ഗുർപ്രീത് സിംഗ് സംഘവും സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടു. കഫേയ്ക്ക് നേരെയുണ്ടായ വെടിവയ്പിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ 20ലേറെ തവണ വെടിയുതിർക്കുന്നതിന്റെ ശബ്ദം കേൾക്കാം.
കപിൽ ശർമയുടെയും ഭാര്യ ഗിന്നി ചത്രാത്തിന്റെയും ഉടമസ്ഥതയിലാണ് കഫേ. കഴിഞ്ഞമാസമാണ് കഫേ ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ കഫേയ്ക്ക് നേരെ ഖലിസ്ഥാൻ ഭീകർ വെടിയുതിർത്തിരുന്നു. കാറിലിരുന്നാണ് അക്രമി കഫേയുടെ ജനാലയിലേക്ക് ഒൻപതു തവണ വെടിവച്ചത്.
International
ഒട്ടാവ: കാനഡയിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി ഗൗതം സന്തോഷ്(27)ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമായിരുന്നു അപകടം. പൈപ്പർ പിഎ-31 നവാജോ ട്വിൻ എൻജിൻ വിമാനമാണ് തകർന്നത്.
അപകടം നടക്കുമ്പോൾ വിമാനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുവച്ച് തന്നെ ഇരുവരും മരിക്കുകയായിരുന്നു.
ഡെൽറ്റ ആസ്ഥാനമായുള്ള കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിലാണ് ഗൗതം ജോലി ചെയ്തിരുന്നത്. ഗൗതമിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുണ്ട്.
NRI
ഒട്ടാവ: മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശി അനീറ്റ ബെനാന്‍സ്(25) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണ് ടൊറന്റോയിലെ താമസസ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
ഇന്നു പോസ്റ്റ്മോര്‍ട്ടം നടക്കും. ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ അനീറ്റ, കാനഡയിലെ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു.
പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകളാണ്.
Kerala
ഒട്ടാവ: മലയാളി യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശിയും പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകളുമായ അനീറ്റ ബെനാന്‍സ് (25) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണ് ടൊറന്റോയിലെ താമസസ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോര്‍ട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
ബിസിനസ് മാനേജ്മെന്റല്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ.
International
കാൽഗറി: കാനഡയിൽ നടക്കുന്ന 51-ാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെ കാൽഗറിയിലെത്തി. സൈപ്രസ് സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി, സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി വിപുലമായ ചർച്ചകൾ നടത്തിയശേഷമാണു കാനഡയിലെത്തിയത്.
സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന നാല് ദിവസത്തെ പര്യടനത്തിലാണു മോദി. പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനുശേഷമുള്ള മോദിയുടെ ആദ്യ ബഹുമുഖ സന്ദർശനമാണിത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായും ജി 7 രാജ്യങ്ങളിലെയും അതിഥി രാജ്യങ്ങളിലെയും നേതാക്കളുമായും അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.
ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന ജി7 ഔട്ട്റീച്ച് ഉച്ചകോടിയിൽ മൂന്ന് കേന്ദ്ര വിഷയങ്ങൾ ചർച്ച ചെയ്യും. ലോകമെമ്പാടുമുള്ള നമ്മുടെ സമൂഹങ്ങളെ സംരക്ഷിക്കുക, ഊർജ സുരക്ഷ കെട്ടിപ്പടുക്കുകയും ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യുക, ഭാവിയിലെ പങ്കാളിത്തങ്ങൾ സുരക്ഷിതമാക്കുക എന്നിവയാണു വിഷയങ്ങൾ.
CAREER DEEPIKA
കാനഡയിൽ ആരോഗ്യ മേഖലയിൽ വൻ തൊഴിൽക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരെ അവിടേക്ക് ക്ഷണിക്കുന്നു. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയവർക്ക് കാനഡയിൽ വലിയ ഡിമാൻഡാണ്. മികച്ച വേതനവും സ്ഥിരതാമസത്തിനുള്ള എളുപ്പവഴികളും കാനഡ വാഗ്ദാനം ചെയ്യുന്നു.
കാനഡയുടെ എക്സ്പ്രസ് എൻട്രി സംവിധാനം വഴി യോഗ്യരായ ആരോഗ്യ പ്രവർത്തകർക്ക് പെർമനൻ്റ് റെസിഡൻസിക്ക് അപേക്ഷിക്കാൻ സാധിക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ഇംഗ്ലീഷ്/ഫ്രഞ്ച് ഭാഷാ പ്രാവീണ്യം എന്നിവയെ ആശ്രയിച്ചാണ് അപേക്ഷകരുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. കാനഡയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽ വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കും.
കേരളത്തിൽ നിന്നുള്ള നിരവധി ആരോഗ്യ പ്രവർത്തകർക്ക് കാനഡയിലേക്കുള്ള കുടിയേറ്റം ഒരു വലിയ സ്വപ്നമാണ്. ആവശ്യമായ ലൈസൻസിംഗ് പരീക്ഷകൾ പാസാകുകയും അപേക്ഷാ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്താൽ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കും.