മഞ്ചേരി: രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ മഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു. കിടങ്ങഴി ഷാപ്പിൻകുന്ന് ചുള്ളക്കാടൻ അബ്ദുൽ മുനീറിന്റെ മകൻ അബ്ദുൽ ഗഫൂറാണ് (21) മരിച്ചത്. ഞായറാഴ്ച പുലർച്ചെ നാലോടെയാണ് അപകടം. സുഹൃത്തുക്കളോടൊപ്പം രാത്രി കോഴിക്കോട് ബീച്ചിൽ പോയി മടങ്ങുന്നതിനിടെ മഞ്ചേരിയിലേക്ക് വരികയായിരുന്ന ബൈക്കും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പച്ചക്കറി കയറ്റിയ മിനി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പം ബൈക്കിലുണ്ടായിരുന്നു സുഹൃത്തിന് പരിക്കേറ്റു.
അബ്ദുൽ ഗഫൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ. തിങ്കളാഴ്ച ഷാപ്പിൻകുന്ന് ജുമാ മസ്ജിദിൽ ഖബറടക്കം. മരിച്ച അബ്ദുൽ ഗഫൂർ വാട്ടർ അതോറിറ്റിയുടെ പ്ലംമ്പിങ് ജോലികൾ ചെയ്തുവരികയായിരുന്നു. ഒപ്പം ഈവനിങ് കഫേയിലും ജോലി ചെയ്തിരുന്നു. മാതാവ് : സറഫുന്നീസ. സഹോദരങ്ങൾ: അഫ്സൽ മുനീർ, അൻഷിഫ്.
Tags : accident