നെയ്റോബി: കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് നിരവധിപേര്‍ക്ക് ദാരുണാന്ത്യം. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ12പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. മരിച്ചവരിലേറെയും വിനോദസഞ്ചാരികളാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിനോദസഞ്ചാരകേന്ദ്രമായ ദിയാനിയില്‍നിന്ന് മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ കിച്വ ടെംബോ എന്ന സ്ഥലത്തേക്ക് പുറപ്പെട്ട 5വൈ-സിസിഎ എന്ന വിമാനമാണ് തകര്‍ന്നുവീണത്.
ദുരന്തത്തിന് പിന്നാലെ പോലീസും അടിയന്തര സേനാവിഭാഗങ്ങളും അപകടസ്ഥലത്തെത്തി. തകര്‍ന്നുവീണ വിമാനത്തിന്റെ ഭാഗങ്ങളില്‍ തീ പടര്‍ന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം വ്യക്തമല്ല. മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള ഘടകങ്ങളാകാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Tags : plane crashes At least 12 feared dead Kenya safari tourist hotspot