കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം പവന് 90,400 രൂപയുണ്ടായിരുന്ന വില ബുധനാഴ്ച രാവിലെ 89,800 രൂപയിലെത്തി.
ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയിലെത്തി. തിങ്കളാഴ്ച രാവിലെ പവന് 91,280 രൂപയായിരുന്നത് വൈകുന്നേരം 90,400 ലേക്ക് ഇടിയുകയായിരുന്നു. 880 രൂപയാണ് താഴ്ന്നത്.
Tags : gold rate