കൊച്ചി: സാനു മാഷിന്റെ അഭാവത്തിലും പിറന്നാള്‍ ദിനത്തില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന് കാരിക്കാമുറിയിലെ സന്ധ്യയിലെത്തി.
പിറന്നാള്‍ ദിനത്തില്‍ മാത്രമല്ല, അധ്യാപക ദിനത്തിലും ഓണക്കാലത്തുമെല്ലാം ജസ്റ്റീസ് ദേവന് രാമചന്ദ്രന് സാനുമാഷിനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടാറുണ്ടായിരുന്നു. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സാനുമാഷ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അതിനാലാണ് പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ അഭാവത്തിലും എത്തിയതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് കുടുംബാംഗങ്ങളോട് പറഞ്ഞു.
രാവിലെ കോടതിയിലേക്കുള്ള യാത്രയിലാണ് സാനു മാഷിന്റെ പിറന്നാളാണെന്ന് അദ്ദേഹം അറിഞ്ഞത്.
തുടര്‍ന്ന് അദ്ദേഹം കാരിയ്ക്കാമുറിയിലെ വസതിയിലേക്ക് എത്തുകയായിരുന്നു. വസതിയിലെത്തിയ ജസ്റ്റീസ് ദേവന് രാമചന്ദ്രന് സാനു മാഷിന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. കുടുംബാംഗങ്ങളോട് വിശേഷങ്ങളും പങ്കുവച്ചശേഷമാണ് മടങ്ങിയത്.