കോതമംഗലം: എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രോത്സവം ലോഗോ മത്സരത്തിൽ കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അനുഗ്രഹ് സാബു വരച്ച ലോഗോ തെരഞ്ഞെടുക്കപ്പെട്ടു. അനുഗ്രഹ് കഴിഞ്ഞവർഷം കേരള സ്കൂൾ ഒളിമ്പിക്സ് സുവനീറിന് ഉജ്ജ്വലം എന്ന പേര് നിർദേശിച്ച് ലോഗോ വരച്ചതിന് മന്ത്രി വി. ശിവൻകുട്ടിയിൽനിന്നും സമ്മാനം നേടിയിരുന്നു. കലാകാരനും കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ സാബു ആരക്കുഴയുടെ മകനാണ് അനുഗ്രഹ്.