ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനെതിരേ 300 റൺസ് പിന്നിട്ട് കേരളം. പഞ്ചാബിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 436 റൺസ് പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന കേരളം നാലാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്തിട്ടുണ്ട്.
68 റൺസുമായി അഹമ്മദ് ഇമ്രാനും 22 റൺസുമായി ഷോൺ റോജറുമാണ് ക്രീസിൽ. പഞ്ചാബിന്റെ സ്കോറിനോട് 102 റൺസ് പിന്നിലാണ് കേരളം.
നേരത്തെ, ആറുവിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ബാബാ അപരാജിതിന്റെ വിക്കറ്റാണ് നഷ്ടമായത്. 51 റൺസെടുത്ത താരം ആയുഷ് ഗോയലിന്റെ പന്തിൽ പുറത്താകുകയായിരുന്നു. ഏഴാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനൊപ്പം 68 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ബാബാ അപരാജിത് മടങ്ങിയത്.
പിന്നാലെ, ക്രീസിലെത്തിയ ഷോൺ റോജറിനെ കൂട്ടുപിടിച്ച് ഇമ്രാൻ സ്കോർ ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് ഇതുവരെ 71 റൺസ് കൂട്ടിച്ചേർത്തു.
Tags : Ranji Trophy Kerala Punjab