ആലുവ: സംസ്ഥാനത്തൊട്ടാകെ സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ആലുവയിൽ മാത്രം കണ്ടെത്തിയത് 70ഓളം നിയമ ലംഘനങ്ങൾ . ലൈസൻസില്ലാത്ത. 50 ഓളം കണ്ടക്ടർമാരെയും, കാമറ ഘടിപ്പിക്കാത്ത ബസുകളും, കഞ്ചാവുമായി ബസ് ഡ്രൈവറെയും പിടികൂടി.
എക്സൈസും പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും സംയുക്തമായി ആലുവ സ്വകാര്യ ബസ്സ്റ്റാൻഡിലായിരുന്നു വാഹന പരിശോധന. ആലുവ കേന്ദ്രീകരിച്ച് സ്വകാര്യ ബസ് ജീവനക്കാർ വ്യാപകമായിലഹരിമരുന്നുപയോഗിക്കുന്നതായി പരാതി ഉയർന്നിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച് കഴിഞ്ഞ ദിവസം ചില വാട്സ് ആപ് ഗ്രൂപ്പുകളിലെ ചാറ്റുകളും പുറത്തുവന്നിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ ജോമോൻ ജോർജ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, പി.കെ. ഗോപി, ആലുവ പ്രിൻസിപ്പൽ എസ്ഐ എൽദോ പൗലോസ്, എസ്ഐമാരായ നന്ദകുമാർ, വിഷ്ണു, എറണാകുളം ആർടിഒ കെ.ആർ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.