തിരുവനന്തപുരം: നേതാക്കന്മാരാണ് ഈ പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നവരെന്നും അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചു വരാമെന്നും കെപിസിസി മുൻഅധ്യക്ഷൻ കെ.സുധാകരൻ.
ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചു. അതൃപ്തി നേരെ മുഖം നോക്കി പറഞ്ഞു. ഇല്ലേൽ വള്ളത്തിലാകും. അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നും കെ. സുധാകരൻ വ്യക്തമാക്കി.
കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ല. ഒരു പാർട്ടിയാകുമ്പോൾ ഒരു വിഷയത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകും. അത് തർക്കമല്ല. ആശയവിനിമയങ്ങൾ നടക്കുന്നുണ്ട്. എല്ലാവരും പരസ്പരം ബന്ധപ്പെടുന്നുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Tags : k.sudhakaran congress