പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് മാവൂർ റോഡ് ജംഗ്ഷനിൽ റോഡ് ഉപരോധിച്ച എംഎസ്എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുന്നു.
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിലൂടെ വിദ്യാഭ്യാസ മേഖലയെ സംഘ്പരിവാറിന് ഇടതു സര്‍ക്കാര്‍ തീറെഴുതിക്കൊടുക്കുകയാണെന്ന് ആരോപിച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റി മാവൂര്‍ റോഡ് ഉപരോധിച്ചു. സമരത്തില്‍ പ്രധാനമന്ത്രിയുടെ ഷൂ തുടയ്ക്കുന്ന കേരള മുഖ്യമന്ത്രിയെ പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി അവതരിപ്പിക്കുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ഭാരവാഹികളായ അന്‍സാര്‍ പെരുവയല്‍, സി.എം.മുഹാദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഫ്ലു പട്ടോത്ത്, സി.വി.ജുനൈദ്, വജാഹത് സനീന്‍, യാസീന്‍ കൂളിമാട്, എം.പി. സാജിദ് റഹ്മാന്, ഇര്ഫാന് പള്ളിത്താഴം, അഫ്നാന് നന്മണ്ട, പി.കെ.അര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്കി.
Tags : PM Shri MSF Mavoor Road