പത്തനംതിട്ട നഗരസഭ 14-ാം വാർഡിലെ മിനി പാർക്ക് പദ്ധതികളുടെ ഉദ്ഘാടനം ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിക്കുന്നു.
പത്തനംതിട്ട: നഗരസഭ പതിനാലാം വാർഡിൽ നിർമിച്ച മിനി പാർക്ക്, നവീകരിച്ച അങ്കണവാടി, സാംസ്കാരിക കേന്ദ്രം, മണ്ണുങ്കൽ കുടിവെള്ള പദ്ധതിക്ക് അനുബന്ധമായി നിർമിച്ച വാട്ടർ ഫിൽറ്റർ എന്നിവയുടെ ഉദ്ഘാടനം ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ എ. അഷറഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, കൗൺസിലർ വിമല ശിവൻ, പൊതുപ്രവർത്തകൻ കെ.ആർ. അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Pathanamthitta Mini Park Projects