നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്കെതിരേ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ്. നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ അലീസ ഹീലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം, മഴയെത്തിയതോടെ, അഞ്ചോവർ മാത്രമാണ് പന്തെറിയാനായത്. ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റൺസെടുത്തു നില്ക്കുമ്പോഴാണ് മഴ കളിമുടക്കിയത്. 17 റൺസുമായി ഫോബ് ലിച്ച്‌ഫീൽഡാണ് ക്രീസിൽ. അഞ്ചു റൺസെടുത്ത ക്യാപ്റ്റൻ അലീസ ഹീലിയുടെ വിക്കറ്റാണ് നഷ്ടമായത്.
ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. എല്ലാ നോക്കൗട്ട് മത്സരങ്ങള്‍ക്കും ഐസിസി റിസര്‍വ് ദിനങ്ങള്‍ അനുവദിച്ചിട്ടുള്ളതിനാൽ ഇന്ന് മത്സരം മഴ മുടക്കിയാലും വെള്ളിയാഴ്ച പുനരാരംഭിക്കും. റിസര്‍വ് ദിനത്തില്‍ പോലും കാലാവസ്ഥ അനുകൂലമായില്ലെങ്കില്‍ പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ പോയിന്‍റ് നേടിയ ഓസ്ട്രേലിയ ഫൈനലില്‍ പ്രവേശിക്കും.
മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ പ്രതിക റാവലിന് പകരം ഷെഫാലി വര്‍മ ടീമിലെത്തി. ഉമ ഛേത്രി, ഹര്‍ലീന്‍ ഡിയോള്‍ എന്നിവർക്കു പകരം റിച്ചാ ഘോഷ്, ക്രാന്തി ഗൗഡ് എന്നിവരും ടീമിലെത്തി.
അതേസമയം ഓസീസ് ടീമിലും ഒരു മാറ്റമുണ്ട്. ജോര്‍ജിയ വറേഹമിനു പകരം സോഫി മൊളിനെക്‌സ് ടീമിലെത്തി.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: ഷെഫാലി വര്‍മ, സ്മൃതി മന്ദാന, അമന്‍ജോത് കൗര്‍, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ്, രാധ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ് താക്കൂര്‍.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: ഫീബ് ലിച്ച്ഫീല്‍ഡ്, അലിസ ഹീലി (ക്യാപ്റ്റന്‍), എല്ലിസ് പെറി, ബെത് മൂണി, അന്നബെല്‍ സതര്‍ലാന്‍ഡ്, ആഷ്‌ലി ഗാര്‍ഡ്നര്‍, തഹ്‌ലിയ മഗ്രാത്ത്, സോഫി മൊളിനെക്സ്, അലാന കിംഗ്, കിം ഗാര്‍ത്ത്, മേഗന്‍ ഷട്ട്.
Tags : ICC Women Worldcup India Australia