x
ad
Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ക്ഷേ​മ​പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ജാ​ള്യ​ത മ​റ​യ്ക്കാ​ന്‍, കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​വി​ല്ല: വി.​ഡി. സ​തീ​ശ​ന്‍


Published: October 30, 2025 01:27 PM IST | Updated: October 30, 2025 05:23 PM IST

കൊ​ച്ചി: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പാ​വ​പ്പെ​ട്ട​വ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും സ​ർ​ക്കാ​ർ എ​ന്ത‌ു​കൊ​ടു​ത്താ​ലും ത​ങ്ങ​ൾ അ​തി​നെ സ്വാ​ഗ​തം ചെ​യ്യും. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ ക്ഷേ​മ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ജാ​ള്യ​ത മ​റ​യ്ക്കാ​നാ​ണ്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രും​മു​മ്പ് സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ 2500 രൂ​പ കൊ​ടു​ക്കും എ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. നാ​ല​ര കൊ​ല്ലം ഇ​ത് ചെ​യ്തി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് 400 രൂ​പ കൂ​ട്ടി. യ​ഥാ​ർ​ത്ഥ​ത്തി​ൽ 900 രൂ​പ ന​ഷ്ട​മാ​ണെ​ന്നും സ​തീ​ശ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച സ​ർ​ക്കാ​രാ​ണ് 33 രൂ​പ കൂ​ടു​ത​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം ഗൗ​ര​വ​ക​ര​മാ​യി വ​ർ​ധി​പ്പി​ക്ക​ണം. ജീ​വ​ന​ക്കാ​ർ​ക്ക് അ​ധ്യാ​പ​ക​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും എ​ല്ലാം ഈ ​സ​ർ​ക്കാ​ർ കൊ​ടു​ക്കാ​നു​ള്ള​ത് ഒ​രു ല​ക്ഷം കോ​ടി രൂ​പ​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​ള്ള വ​ർ​ധ​ന​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​നു​ള്ള സാ​മാ​ന്യ​ബു​ദ്ധി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : VD Satheesan Pinarayi Vijayan

Recent News

Up