x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

പ​ദ്ധ​തി വി​നി​യോ​ഗ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​ന്നാ​മ​ത്


Published: October 26, 2025 05:19 AM IST | Updated: October 26, 2025 05:19 AM IST

മ​ല​പ്പു​റം: 2025 -26 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി വി​നി​യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. 29.48 ശ​ത​മാ​നം വാ​ർ​ഷി​ക പ​ദ്ധ​തി വി​ഹി​ത​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ച്ച​ത്.

വാ​ർ​ഷി​ക പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ച്ച​തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ പോ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​സ്ഥാ​ന​ത്തും നി​ല​ന്പൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി മൂ​ന്നാം സ്ഥാ​ന​ത്തും തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ലാം സ്ഥാ​ന​ത്തു​മാ​ണ് നി​ല​വി​ലു​ള്ള​ത്. സം​സ്ഥാ​ന​ത​ല​ത്തി​ൽ 21.49 ശ​ത​മാ​നം പ​ദ്ധ​തി വി​നി​യോ​ഗ​ത്തോ​ടെ ജി​ല്ല നാ​ലാം സ്ഥാ​ന​ത്താ​ണ്.

പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​തി​ന് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

ചെ​ല​വ് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി പ്രൊ​ജ​ക്ടു​ക​ൾ​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. വി​വി​ധ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച 15-ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഹെ​ൽ​ത്ത് ഗ്രാ​ന്‍റ് പ​ദ്ധ​തി​ക​ൾ, ക​ഐ​സ്ഡ​ബ്ലി​യു​എം​പി ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് പ്ലാ​ൻ പ​ദ്ധ​തി​ക​ൾ​ക്കും ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.

Tags : Malappuram District Panchayat Government

Recent News

Up