കൽപ്പറ്റ നഗരസഭയെ അതിദാരിദ്യമുക്തമായി ആക്ടിംഗ് ചെയർപേഴ്സണ്‍ സരോജിനി ഓടമ്പത്ത് പ്രഖ്യാപിക്കുന്നു.
കൽപ്പറ്റ: നഗരസഭയെ അതിദാരിദ്യ്രമുക്തമായി ആക്ടിംഗ് ചെയർപേഴ്സണ്‍ സരോജിനി ഓടന്പത്ത് പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യ അതിദാരിദ്യ്രമുക്ത സംസ്ഥാനമായി കേരളത്തെ നവംബർ ഒന്നിനു പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് നഗരസഭയിൽ പ്രഖ്യാപനം.
ക്ഷമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആയിഷ പള്ളിയാൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കേയെംതൊടി മുജീബ്, അഡ്വ.എ.പി. മുസ്തഫ, പി. രാജാറാണി, സി.കെ. ശിവരാമൻ, സെക്രട്ടറി അലി അഷ്ഹർ, ടിഇഒ രജനികാന്ത്, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ കെ. ശകുന്തള, കൗണ്‍സിലർ എസ്. ശ്യാമള, സിഡിഎസ് സിഇഒ ബിന്ദു എന്നിവർ പ്രസംഗിച്ചു.