ജോസ് ജോസഫ്
പാലാ: റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധന് മരിച്ചു. മൂന്നാനി ഉള്ളാട്ടില്‍ ജോസ് ജോസഫ് (ജോണി -72) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 1.45ന് ഏറ്റുമാനൂര്‍ -പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കൊച്ചിടപ്പാടി ഐഎംഎ ജംഗ്ഷനിലായിരുന്നു അപകടം. കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു. ഇടിച്ചിട്ടശേഷം ബൈക്ക് നിര്‍ത്താതെപോയി. ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്ക് കണ്ടെത്താന്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
ഭാര്യ എത്സമ്മ പാലാ തിരുതാളില്‍ കുടുംബാഗം. മകള്‍: ഗീതു എലിസബത്ത് (സ്വീഡന്). മരുമകന്: ജ്യോതിസ് വേട്ടര്മുറിയില് (തുലാപ്പിള്ളി). സംസ്കാരം പിന്നീട്.
Tags : accident