പുല്ലാട്: പോക്സോ കേസില്‍ കുറ്റാരോപിതനായ കോയിപ്രം ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ മുകേഷ് മുരളിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും കോയിപ്രം ഗ്രാമപഞ്ചായത്ത് അംഗത്വത്തില്‍നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നില്‍ സിപിഎം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടന്നു. ജില്ലാ കമ്മിറ്റി അംഗം ഫ്രാന്‍സിസ് വി. ആന്റണി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ പഞ്ചായത്ത് എൽഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷന്‍ ബിജു വര്‍ക്കി അധ്യക്ഷത വഹിച്ചു. സിപിഎം നേതാക്കളായ ഫിലിപ്പോസ് തോമസ്, പി.സി. സുരേഷ് കുമാര്‍, കെ. അനില്‍കുമാര്‍, ജിജി മാത്യു, എ.കെ. സന്തോഷ് കുമാര്‍, എൻ.എസ്. രാജീവ്, അലക്സ് തോമസ്, സി.എസ്. മനോജ്, ദീപ ശ്രീജിത്ത്, ഷിജു പി. കുരുവിള, ജയാ ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.