ചുങ്കത്തറ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ പദയാത്ര ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ബാബു തോപ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
എടക്കര: വിശ്വാസത്തിന്റെ കൈത്താങ്ങും വികസനത്തിന്റെ മുന്നേറ്റവും എന്ന മുദ്രാവാക്യവുമായി ചുങ്കത്തറ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പദയാത്രക്ക് തുടക്കമായി.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പദയാത്ര കൈപ്പിനിയിൽ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ബാബു തോപ്പിൽ ഫ്്ളാഗ് ഓഫ് ചെയ്തു. ആദ്യദിനം എരുമമുണ്ടയിൽ സമാപിച്ചു. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ താജസക്കീർ അധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റൻ സി.ഡി. സെബാസ്റ്റ്യൻ, പരപ്പൻ ഹംസ, അസീസ് പുളിയഞ്ചാലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ, പാനായിൽ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളിൽ ജോസ് ജേക്കബ്, എ.യു. സെബാസ്റ്റ്യൻ, സലാം ചുങ്കത്തറ, എ. അബ്ദുൾ മജീദ്, ഹൈദ്രു ചുങ്കത്തറ, സി.കെ. സുരേഷ്, റിയാസ് ചുങ്കത്തറ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ മാന്പൊയിലിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര വൈകിട്ട് മുട്ടിക്കടവിൽ സമാപിക്കും.
Tags : chunkathara Congress