x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ കൊ​ടി​യി​റ​ങ്ങി; സ്വ​ർ​ണ​ക്ക​പ്പ് സ്വ​ന്ത​മാ​ക്കി തി​രു​വ​ന​ന്ത​പു​രം


Published: October 28, 2025 06:11 PM IST | Updated: October 28, 2025 08:38 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ കൊ​ടി​യി​റ​ങ്ങി. കാ​യി​ക​മേ​ള​യി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​പ്പ് സ്വ​ന്ത​മാ​ക്കി. 1825 പോ​യി​ന്‍റോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ഓ​വ​റോ​ൾ കി​രീ​ടം നേ​ടി​യ​ത്.

റ​ണ്ണ​റ​പ്പ് ട്രോ​ഫി തൃ​ശൂ​രും ( 892 പോ​യി​ന്‍റ്) മൂ​ന്നാം സ്ഥാ​നം ക​ണ്ണൂ​രും ( 859 പോ​യി​ന്‍റ്) നേ​ടി.​ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​ർ​ക്കു​ള്ള പു​ര​സ്‌​കാ​രം ഗ​വ​ർ​ണ​ർ സ​മ്മാ​നി​ച്ചു.

അ​ത്‌​ല​റ്റി​ക്സി​ൽ മ​ല​പ്പു​റം കി​രീ​ടം നി​ല​നി​ർ​ത്തി. ഫോ​ട്ടോ ഫി​നി​ഷി​ലേ​ക്ക് എ​ന്ന് തോ​ന്നി​പ്പി​ച്ച അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​നം 4×100 മീ​റ്റ​ർ റി​ലേ​യി​ലെ ആ​ധി​പ​ത്യ​മാ​ണ് മ​ല​പ്പു​റ​ത്തി​നെ ജേ​താ​ക്ക​ൾ ആ​ക്കി​യ​ത്.

ഒ​രു മീ​റ്റ് റി​ക്കോ​ർ​ഡ് അ​ട​ക്കം മൂ​ന്നു സ്വ​ർ​ണ​മാ​ണ് റി​ലേ​യി​ൽ മ​ല​പ്പു​റം നേ​ടി​യ​ത്. മ​ല​പ്പു​റം 247 പോ​യി​ന്‍റും പാ​ല​ക്കാ​ട് 212 പോ​യി​ന്‍റു​മാ​ണ് നേ​ടി​യ​ത്.

Tags : state school sportsfest thiruvananthapuram champions

Recent News

Up