അരൂർ: ബൈക്കിടിച്ച് കാൽനട യാത്രികൻ മരിച്ചു. എരമല്ലൂരിലെ പവിത്ര ഹൗസിൽ മണിലാലാ (55)ണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് എരമല്ലൂരിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് മണിലാലിനെ ഇടിച്ചിടുകയായിരുന്നു. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
Tags : accident