x
ad
Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ആ​യു​ഷ് ചി​കി​ത്സാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്


Published: October 26, 2025 02:48 AM IST | Updated: October 26, 2025 02:48 AM IST

സി​ദ്ധ വ​ര്‍​മ തെ​റാ​പ്പി യൂ​ണി​റ്റു​ക​ളു​ടെ​യും സി​ദ്ധ എ​ന്‍​സി​ഡി ക്ലി​നി​ക്കു​ക​ളു​ടെ​യും സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ട​മ്മ​നി​ട്ട അ​ക്ഷ​യ സെ​ന്‍റ​ര്‍ അ​ങ്ക​ണ​ത്തി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​

ക​ട​മ്മ​നി​ട്ട: സം​സ്ഥാ​ന​ത്ത് ആ​യു​ഷ് ചി​കി​ത്സാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ആ​യു​ഷ് ചി​ക​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലെ സി​ദ്ധ വ​ര്‍​മ തെ​റാ​പ്പി യൂ​ണി​റ്റു​ക​ളു​ടെ​യും സി​ദ്ധ എ​ന്‍​സി​ഡി ക്ലി​നി​ക്കു​ക​ളു​ടെ​യും സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ട​മ്മ​നി​ട്ട അ​ക്ഷ​യ സെ​ന്‍റര്‍ അ​ങ്ക​ണ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​മ​ഗ്ര ആ​രോ​ഗ്യ മാ​തൃ​ക സം​സ്ഥാ​ന​ത്ത് സൃ​ഷ്ടി​ക്കു​ന്ന​തി​ന് ആ​യു​ര്‍​വേ​ദം, ഹോ​മി​യോ​പ്പ​തി, യോ​ഗ- നാ​ച്ചു​റോ​പ്പതി, സി​ദ്ധ, യൂ​നാ​നി മേ​ഖ​ല​ക​ളി​ലെ​ല്ലാം വി​ക​സ​നം എ​ത്തി​ച്ചു. ആ​യു​ഷ് ചി​ക​ത്സാ രം​ഗ​ത്ത് സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ കാ​ല്‍​വ​യ്പാ​ണ് സി​ദ്ധ മ​ര്‍​മ തെ​റാ​പ്പി യൂ​ണി​റ്റു​ക​ളെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ആ​യു​ര്‍​വേ​ദ​ത്തി​ലെ മ​ര്‍​മ ചി​കി​ത്സ​യെ​പ്പോ​ലെ പ്രാ​ധാ​ന്യ​മു​ള്ള സി​ദ്ധ ചി​കി​ത്സ സം​സ്ഥാ​ന​മൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കാ​നാ​ണ് തെ​റാ​പ്പി യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.

സ​ന്ധി​വേ​ദ​ന, ആ​ര്‍​ത്രൈ​റ്റി​സ്, സ​യാ​റ്റി​ക്ക, മൈ​ഗ്രൈ​ന്‍, സ്ട്രോ​ക്ക് പു​ന​ര​ധി​വാ​സം, മാ​ന​സി​ക സ​മ്മ​ര്‍​ദം, ഉ​റ​ക്ക​മി​ല്ലാ​യ്മ, ക്ഷീ​ണം, സൈ​ന​സൈ​റ്റി​സ്, ഫൈ​ബ്രോ​മ​യാ​ള്‍​ജി​യ, ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍, കാ​യി​ക പ​രി​ക്കു​ക​ള്‍, ശ​സ്ത്ര ക്രി​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സം എ​ന്നി​വ​യ്ക്ക് സി​ദ്ധ​ചി​ക​ത്സ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സോ​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​ത്ത് അ​ഞ്ചു സി​ദ്ധ വ​ര്‍​മ തെ​റാ​പ്പി യൂ​ണി​റ്റു​ക​ളും ഒ​രു സി​ദ്ധ ജീ​വി​ത​ശൈ​ലീ രോ​ഗ ക്ലി​നി​ക്കു​മാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത് .

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ന്‍, വി​ക​സ​ന​കാ​ര്യ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ റ​സി​യ സ​ണ്ണി, അം​ഗ​ങ്ങ​ളാ​യ അ​ബി​ദാ​ഭാ​യി, എം.​ ഷീ​ജമോ​ള്‍, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ന വി​മ​ല്‍ , സം​സ്ഥാ​ന ദേ​ശീ​യ ആ​യു​ഷ് മി​ഷ​ന്‍ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​ ജ​യ​നാ​രാ​യ​ണ​ന്‍, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ ജെ. മീ​ന, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ അ​ഖി​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Minister Veena George AYUSH Pathanamthitta

Recent News

Up