x
ad
Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

പി​എം ശ്രീ ​പ​ദ്ധ​തി വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യു​ടെ കാ​വി​വ​ത്ക​ര​ണം: എ​എ​ച്ച്എ​സ്ടി​എ


Published: October 26, 2025 02:55 AM IST | Updated: October 26, 2025 02:55 AM IST

തി​രു​വ​ല്ല: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന പി​എം ശ്രീ ​പ​ദ്ധ​തി കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ നി​ല​വി​ലു​ള്ള മാ​തൃ​ക​യ്ക്കു വി​രു​ദ്ധ​വും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യ പ​ര​മാ​ധി​കാ​ര​ത്തെ ഹ​നി​ക്കു​ന്ന​തു​മാ​ണെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ, കേ​ര​ളം കാ​ല​ങ്ങ​ളാ​യി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മ​ത​നി​ര​പേ​ക്ഷ​വും പു​രോ​ഗ​മ​ന​പ​ര​വു​മാ​യ വി​ദ്യാ​ഭ്യാ​സ​ത്തെ അ​ട്ടി​മ​റി​ക്കാ​നാ​ണ് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ​എ​ച്ച്എ​സ്ടി​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ല​വി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു പ​ക​രം, പു​തി​യ പേ​രി​ലും കേ​ന്ദ്രീ​ക​ര​ണ​ത്തോ​ടെ​യു​മു​ള്ള പ​ദ്ധ​തി​ക​ൾ അ​ടി​ച്ചേ​ല്പി​ക്കു​ന്ന​ത് ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ചാ​ന്ദ്നി പ​റ​ഞ്ഞു.

Tags : AHSTA PM Shri Scheme

Recent News

Up