ഉ​മ്മ​ന്‍ചാ​ണ്ടി​യു​ടെ ച​ര​മ​വാ​ര്‍ഷി​കം ജീ​വ​കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ക്കും
Friday, July 5, 2024 7:04 AM IST
ച​ങ്ങ​നാ​ശേ​രി: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ച​ര​മ​വാ​ര്‍ഷി​ക​ദി​ന​മാ​യ 18 ജീ​വ​കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ക്കാ​ന്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഭ​ക്ഷ​ണ​വി​ത​ര​ണം ഉ​ള്‍പ്പെ​ടെ നി​ര​വ​ധി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും.

ഓ​ഗ​സ്റ്റ് 15ന് ​പ​ദ​യാ​ത്ര ന​ട​ത്താ​നും 172 ബൂ​ത്ത്ത​ല യു​വ​ജ​ന പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു യം​ഗ് ഇ​ന്ത്യ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍വ​ന്‍ഷ​ന്‍ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡെ​ന്നീ​സ് ജോ​സ​ഫ് ക​ണി​യാ​ഞ്ഞാ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.യൂ​ത്ത് കോ​ണ്‍ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. സ​ന്ധ്യാ സ​തീ​ഷ്, അ​ഡ്വ. ബി​ബി​ന്‍ വ​ര്‍ഗീ​സ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​എ. സ​ജാ​ദ്, എ​മി​ല്‍ ജോ​സ​ഫ്, എ​ബി​ന്‍ ആ​ന്‍റ​ണി, ടോ​ണി കു​ട്ട​മ്പേ​രൂ​ര്‍, വി​നീ​ഷ് മ​ഞ്ചാ​ടി​ക്ക​ര, ജി​നു ജോ​സ​ഫ്, ഷി​ജോ ഇ​ട​യാ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.