അ​റി​യി​പ്പ് സ​മ​യ​ത്തി​നു മു​മ്പു​ള്ള വൈ​ദ്യു​തി​മു​ട​ക്കം ദു​രി​ത​ത്തി​ലാ​ക്കു​ന്നെ​ന്ന്
Saturday, July 6, 2024 6:49 AM IST
കു​മ​ര​കം: വെെ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന വെെ​ദ്യു​തി വ​കു​പ്പ് സ​മ​യ​ക്ര​മം പാ​ലി​ക്കാ​ത്ത​ത് വീ​ട്ട​മ്മ​മാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​യി പ​രാ​തി. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന അ​റി​യി​പ്പു ന​ൽ​കു​ക​യും രാ​വി​ലെ എ​ട്ടി​നും എ​ട്ട​ര​യ്ക്കു​മൊ​ക്കെ വെെ​ദ്യു​തി മു​ട​ക്കു​ന്ന​തി​നു​മെ​തി​രേ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.

ത​ങ്ങ​ൾ പ​ല​പ്പാേ​ഴും രാ​വി​ലെ ജോ​ലി​ക്ക് പാേ​കു​ന്ന​ത് വീ​ട്ടു​ജാേ​ലി​ക​ൾ പ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചാ​ണെ​ന്നും വെെ​കു​ന്നേ​രം തി​രി​ച്ചെ​ത്തി​യാ​ൽ എ​ല്ലാ ജാേ​ലി​ക​ളും ആ​ദ്യം മു​ത​ൽ തു​ട​ങ്ങേ​ണ്ടി​വ​രു​ന്ന​താ​യും ഇ​തു​മൂ​ലം കു​ടും​ബി​നി​ക​ളു​ടെ എ​ല്ലാ ക​ണ​ക്കു​കൂ​ട്ട​ലും പി​ഴ​ക്കു​ന്ന​താ​യു​മാ​ണ് പ​ല​രും പ​രാ​തി​യ​റി​യി​ച്ച​ത്.

മി​ക്സി, മാേ​ട്ടാേ​ർ, വാ​ഷിം​ഗ് മെ​ഷീ​ൻ തു​ട​ങ്ങി​യ​വ ഇ​ട​യ്ക്കു​വ​ച്ച് നി​ന്നു പോ​കു​ന്ന​തി​ന് കാ​ര​ണം അ​റി​യി​പ്പി​ന് മു​മ്പു​ത​ന്നെ ലെെ​ൻ ഓ​ഫാ​ക്കു​ന്ന​താ​ണെ​ന്നാ​ണ് ആ​രോ​പ​ണം. നേ​ര​ത്തെ ലെെ​ൻ ഓ​ഫാ​ക്കു​ന്ന​തു ത​ങ്ങ​ള​ല്ല, ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന വി​ചി​ത്ര ന്യാ​യീ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു.