യു​വ​ജ​ന ദി​നാ​ഘോ​ഷ​വും ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​വും
Sunday, July 7, 2024 3:52 AM IST
മു​ണ്ട​ക്ക​യം: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ കെ​സി​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് യു​വ​ജ​ന​ദി​നാ​ഘോ​ഷം ന​ട​ക്കും. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 7.30ന് ​വി​കാ​രി ഫാ. ​ടോം ജോ​സ് യു​വ​ജ​ന​ദി​ന പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ഫാ. ​സ്റ്റാ​ൻ സാ​മി ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം.

സ​മ്മേ​ള​ന​ത്തി​ൽ കെ​സി​വൈ​എം രൂ​പ​ത അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ ഫെ​ർ​ണാ​ണ്ട​സ് കോ​ട്ട​മേ​ട്, സാ​വ്യോ വ​ർ​ഗീ​സ് വ​ലി​യ​പു​തു​ശേ​രി, കെ​എ​ൽ​സി​എ രൂ​പ​ത ട്ര​ഷ​റ​ർ റെ​ജി ചാ​ക്കോ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഷെ​റി​ൻ ബി. ​അ​രു​ൺ, റെ​മി​ൻ രാ​ജ​ൻ മ​ട​ത്തു​മു​റി​യി​ൽ, ജെ​ന​റ്റ് ജോ​ളി ഈ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.