മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ച്ച റ​സ്റ്റ​റന്‍റിന് 10,000 രൂ​പ പി​ഴ
Sunday, July 7, 2024 7:06 AM IST
ഭ​ര​ണി​ക്കാ​വ്: ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ൽ ജില്ലാ എൻഫോഴ് സ്മെന്‍റ് സ്ക്വാഡ് നടത്തിയ പരിശോധന യിൽ മ​ലി​ന​ജ​ല​വും അ​ജൈ​വ മാ​ലി​ന്യ​വും അ​ശാ​സ്ത്രീ​യ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​നും അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ച്ച​തി​നും ഷ​വ​ർ മേ​ക്ക​ർ റ​സ്റ്റ​റ​ന്‍റി​ന് നോ​ട്ടീ​സും 10,000 രൂ​പ പി​ഴ​യു​മി​ട്ടു.

നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നും അ​ജൈ​വ​മാ​ലി​ന്യ​വും ഭ​ക്ഷ​ണ മാ​ലി​ന്യ​വും അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​നും ഓ​റ​ഞ്ച് ലൈ​വ് റ​സ്റ്റ​റ​ന്‍റിന് നോ​ട്ടീ​സും 10,000 രൂ​പ പി​ഴ​യു​മി​ട്ടു. ഹോ​ട്ട​ലി​ൽനി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ട​ത്തേ​ക്ക് നി​ക്ഷേ​പി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. ഇ​തെ​ല്ലാം സ്ക്വാ​ഡ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ, ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ വ​ള​രെ മോ​ശ​മാ​യി സം​സാ​രി​ച്ചു.

ഹോ​ട്ട​ൽ പ​രി​ശോ​ധി​ച്ച്,തു​ട​ർ ന​ട​പ​ടി​ക​ൾ ജി​ല്ലാ ശു​ചി​ത്വ മി​ഷ​നെ​യും ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​നെ​യും അ​റി​യി​ക്കാ​ൻ സ്ക്വാ​ഡ് പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. സ്ഥാ​പ​ന​ത്തി​ന്‍റെ പിറ​കി​ലെ അ​ജൈ​വ മാ​ലി​ന്യം എ​ത്ര​യും വേ​ഗം നീ​ക്കം ചെ​യ്യാ​ൻ സ്ക്വാ​ഡ് നി​ർ​ദേ​ശി​ച്ചു.​വ​രു​ംദി​വ​സ​ങ്ങ​ളി​ൽ സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്, നി​ർ​ദേശങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ഭ​ര​ണി​ക്കാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം, കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്രം, ഗ​വ. യു.​പി സ്കൂ​ൾ അ​ട​ക്ക​മു​ള​ള 22 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ലൈ​റ്റ് ഫാ​മി​ലി റ​സ്റ്റോ​റ​ന്‍റ്, ഗാ​നം സി​നി​മ തി​യ​റ്റ​ർ, ക​റ്റാ​നം മെ​ഡി​ക്ക​ൽ സെന്‍റർ എ​ന്നി​വ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ജി​ല്ലാ എൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ജോ​യി​ന്‍റ്് ബി ​ഡിഒ ബി​ന്ദു വി. ​നാ​യ​ർ,എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ സ​റീ​ന പി. ​എ​സ്, മ​ലീ​നി​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് സാ​ങ്കേ​തി​ക വി​ദ്ഗ​ധ​ൻ അ​ഖി​ൽ പി.​ബി, ശു​ചി​ത്വ മി​ഷ​ൻ പ്ര​തി​നി​ധി നി​ഷാ​ദ് എം.​ബി, പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി അ​യ്യ​പ്പ​ൻ എ​ന്നി​വ​രും സംഘത്തിൽ ഉണ്ടാ​യി​രു​ന്നു.