ആ​കാ​ശ​പാ​ത​യ്ക്ക് ചു​വ​ട്ടി​ല്‍ പ​ട​വ​ല​ത്തൈ​ന​ട്ട് യൂ​ത്ത് ഫ്ര​ണ്ട് -എം ​പ്ര​തി​ഷേ​ധം
Saturday, July 6, 2024 6:49 AM IST
കോ​ട്ട​യം: ആ​കാ​ശ​പാ​ത​യ്ക്ക് ചു​വ​ട്ടി​ല്‍ പ​ട​വ​ല​ത്തെ ന​ട്ട് യൂ​ത്ത് ഫ്ര​ണ്ട്-​എം പ്ര​വ​ര്‍ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. ഇ​രു​മ്പ് പ​ട​വ​ല​പ്പ​ന്ത​ല്‍ പോ​ലെ​യാ​ണ് ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ ഈ ​നി​ര്‍മി​തി ഇ​പ്പോ​ള്‍ നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് ആ​ക്ഷേ​പി​ച്ചാ​ണ് പ​ട​വ​ല​ത്തൈ ന​ട്ട​ത്.

പ​ണി​പൂ​ര്‍ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത ആ​കാ​ശ​പാ​ത പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ത്ത് ഫ്ര​ണ്ട് -എം ​കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​നു ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​ജ​ന്‍ തൊ​ടു​ക, മാ​ലേ​ത്ത് പ്ര​താ​പ​ച​ന്ദ്ര​ന്‍, ബി​റ്റു വൃ​ന്ദാ​വ​ന്‍, റോ​ണി വ​ലി​യ​പ​റ​മ്പി​ല്‍, ചാ​ര്‍ളി ഐ​സ​ക്, സു​നി​ല്‍ പ​യ്യ​പ്പ​ള്ളി, മി​ഥി​ലാ​ജ് മു​ഹ​മ്മ​ദ്, ജോ ​ജോ​സ​ഫ്, പി​ക്കു ഫി​ലി​പ്പ് മാ​ത്യു, രൂ​പേ​ഷ് ഏ​ബ്ര​ഹാം, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.