റ​​ബ​​ര്‍ വി​​ല​​സ്ഥി​​ര​​ത സ്‌​​കീം: പ​​ത്താം ഘ​​ട്ടം തു​​ട​​ങ്ങി
Sunday, July 7, 2024 3:52 AM IST
കോ​​ട്ട​​യം: റ​​ബ​​ര്‍ ഷീ​​റ്റി​​ന് 180 രൂ​​പ ഉ​​റ​​പ്പാ​​ക്കു​​ന്ന വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി പ​​ത്താം ഘ​​ട്ട​​ത്തി​​ന് തു​​ട​​ക്ക​​മാ​​യി. മു​​ന്‍​പ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത​​വ​​ര്‍​ക്ക് അം​​ഗ​​ത്വം പു​​തു​​ക്കാം. പു​​തു​​താ​​യി സ്‌​​കീ​​മി​​ല്‍ ചേ​​രു​​ന്ന​​വ​​ര്‍​ക്ക് ന​​വം​​ബ​​ര്‍ 30 വ​​രെ അ​​പേ​​ക്ഷ ന​​ല്‍​കാം. വി​​ല സ​​ബ്‌​​സി​​ഡി സ്‌​​കീ​​മി​​ലേ​​ക്ക് ക​​ഴി​​ഞ്ഞ സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ല്‍ 500 കോ​​ടി രൂ​​പ വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ണ്ട്. ഒ​​ന്‍​പ​​താം ഘ​​ട്ട​​ത്തി​​ലെ 60 കോ​​ടി രൂ​​പ കു​​ടി​​ശി​​ക ക​​ര്‍​ഷ​​ക​​ര്‍​ക്ക് വി​​ത​​ര​​ണം ചെ​​യ്യാ​​നു​​ണ്ട്.

ന​​ട​​പ്പു​​സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലേ​​ക്ക് അ​​നു​​വ​​ദി​​ച്ച 500 കോ​​ടി​​യി​​ല്‍ 10 കോ​​ടി രൂ​​പ​​പോ​​ലും സ​​ബ്‌​​സി​​ഡി ന​​ല്‍​കേ​​ണ്ട​​താ​​യി വ​​ന്നി​​ട്ടി​​ല്ല. മാ​​ര്‍​ച്ച് മു​​ത​​ല്‍ മേ​​യ് വ​​രെ ടാ​​പ്പിം​​ഗ് പ​​രി​​മി​​ത​​മാ​​യി​​രു​​ന്നു. ഈ ​​മാ​​സ​​ങ്ങ​​ളി​​ല്‍ റ​​ബ​​ര്‍ വി​​ല 170 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ല്‍ എ​​ത്തു​​ക​​യും ചെ​​യ്തു. നി​​ല​​വി​​ല്‍ റ​​ബ​​ര്‍ 206 രൂ​​പ വി​​ല​​യു​​ണ്ട്.

റ​​ബ​​ര്‍ വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി നി​​ല​​വി​​ല്‍ വ​​ന്ന​​തി​​നു​​ശേ​​ഷം അ​​യ്യാ​​യി​​രം കോ​​ടി രൂ​​പ ബ​​ജ​​റ്റു​​ക​​ളി​​ല്‍ വ​​ക​​യി​​രു​​ത്തി​​യ​​തി​​ല്‍ ര​​ണ്ടാ​​യി​​രം കോ​​ടി​​യി​​ല്‍ താ​​ഴെ​​യേ സ​​ര്‍​ക്കാ​​രി​​ന് സ​​ബ്‌​​സി​​ഡി​​യാ​​യി ന​​ല്‍​കേ​​ണ്ടി​​വ​​ന്നി​​ട്ടു​​ള്ളു.