ബ​​ഷീ​​ർ; തി​​ള​​ക്ക​​മേ​​റി​​യ ന​​ശി​​ച്ചുപോ​​കാ​​ത്ത ന​​ക്ഷ​​ത്രം: മു​​ല്ല​​ക്ക​​ര ര​​ത്നാ​​ക​​ര​​ൻ
Saturday, July 6, 2024 6:49 AM IST
ത​​ല​​യോ​​ല​​പ​​റ​​മ്പ്: വൈ​​ക്കം മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ർ സ്മാ​​ര​​ക സ​​മി​​തി, ബ​​ഷീ​​ർ അ​​മ്മ മ​​ല​​യാ​​ളം, ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് എ​​ന്നി​​വ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ബ​​ഷീ​​റി​​ന്‍റെ 30-ാം ച​​ര​​മ​​വാ​​ർ​​ഷി​​കം ആ​​ച​​രി​​ച്ചു. സ്മാ​​ര​​ക സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ കി​​ളി​​രൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​നം മു​​ൻ മ​​ന്ത്രി മു​​ല്ല​​ക്ക​​ര ര​​ത്നാ​​ക​​ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സാ​​ഹി​​ത്യ​​മ​​ണ്ഡ​​ല​​ത്തി​​ൽ അ​​പൂ​​ർ​​വ​​മാ​​യി മാ​​ത്രം പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്ന തി​​ള​​ക്ക​​മു​​ള്ള ന​​ശി​​ച്ചുപോ​​കാ​​ത്ത ഒ​​രു ന​​ക്ഷ​​ത്ര​​മാ​​ണ് വൈ​​ക്കം മു​​ഹ​​മ്മ​​ദ് ബ​​ഷീ​​റെ​​ന്ന് ഉ​​ദ്ഘാ​​ട​​ന പ്ര​​സം​​ഗ​​ത്തി​​ൽ മു​​ല്ല​​ക്ക​​ര ര​​ത്നാ​​ക​​ര​​ൻ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ചു​​റ്റി​​ലും ന​​ട​​ക്കു​​ന്ന സം​​ഭ​​വ​​ത്തെ ദാ​​ർ​​ശ​​നി​​ക സ്വ​​ഭാ​​വ​​ത്തോ​​ടെ കാ​​ണാ​​നാ​​കു​​ന്ന പ്ര​​തി​​ഭ ബ​​ഷീ​​റി​​നു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ചേ​​ർ​​ത്തു.

യോ​​ഗ​​ത്തി​​ൽ ബ​​ഷീ​​ർ ബാ​​ല്യ​​കാ​​ല​​സ​​ഖി പു​​ര​​സ്കാ​​രം ഡോ. ​​എം.​​എ​​ൻ.​​കാ​​ര​​ശേ​​രി​​ക്കും ബ​​ഷീ​​ർ അ​​മ്മ മ​​ല​​യാ​​ളം പു​​ര​​സ്കാ​​രം കെ.​​എ ബീ​​ന​​യ്ക്കും മു​​ല്ല​​ക്ക​​ര ര​​ത്നാ​​ക​​ര​​ൻ സ​​മ്മാ​​നി​​ച്ചു.

1925 മാ​​ർ​​ച്ച് പ​​ത്തി​​ന് വൈ​​ക്കം ജെ​​ട്ടി​​യി​​ൽ ബോ​​ട്ടി​​റ​​ങ്ങി​​യ മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യു​​ടെ തോ​​ളി​​ൽ ബ​​ഷീ​​ർ തൊ​​ട്ട​​പ്പോ​​ൾ അ​​ത് ന​​മ്മു​​ടെ സം​​സ്കാ​​ര​​ത്തി​​ലും ച​​രി​​ത്ര​​ത്തി​​ലും രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ലും സാ​​ഹി​​ത്യ​​ത്തി​​ലു​​മൊ​​ക്കെ ഒ​​രു മ​​ഹാ​​സ്പ​​ർ​​ശ​​മാ​​യി മാ​​റി​​യെ​​ന്ന് ഡോ.​​എം.​​എ​​ൻ. കാ​​ര​​ശേ​​രി മ​​റു​​പ​​ടി പ്ര​​സം​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു.

ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് നി​​ഷ കെ. ​​ദാ​​സ്, ടോ​​മി ക​​ല്ലാ​​നി, ത​​മ്പി ആ​​ന്‍റ​​ണി, ആ​​ശ്രാ​​മം ഭാ​​സി, മോ​​ഹ​​ൻ ഡി. ​​ബാ​​ബു, എം.​​ഡി. ബാ​​ബു​​രാ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.