വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ന്ദി​പ്പൂ​കൃ​ഷി ചി​റ​ക്ക​ട​വി​ൽ ആ​രം​ഭി​ച്ചു
Friday, July 5, 2024 10:52 PM IST
പൊ​ൻ​കു​ന്നം: ഓ​ണ​ത്തി​ന് പൂ​ക്ക​ള​മൊ​രു​ക്കാ​ൻ അ​ന്യ​സം​സ്ഥാ​ന പൂ​ക്ക​ളെ ആ​ശ്ര​യി​ക്കാ​തെ നാ​ട്ടി​ൽ ത​ന്നെ പൂ​വ് ല​ഭ്യ​മാ​ക്കാ​നൊ​രു​ങ്ങി വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. ഇ​തി​നാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബ്ലോ​ക്ക് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ​വ​ഴി ബ​ന്ദി​പ്പൂ​കൃ​ഷി ന​ട​ത്തും. ഓ​ണ​ത്തി​ന് ഒ​രു കു​ട​ന്ന പൂ​വ് എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ത്ത 30 ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ വ​ഴി​യാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. ഒ​രു പ​ഞ്ചാ​യ​ത്തി​ന് 5000 തൈ​ക​ൾ എ​ന്ന ക്ര​മ​ത്തി​ൽ 30,000 തൈ​ക​ൾ ന​ൽ​കും. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ര​ണ്ട് ഹെ​ക്ട​ർ സ്ഥ​ല​ത്ത് കൃ​ഷി ന​ട​ത്തും. അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. തൈ​ക​ൾ ന​ട്ട് 45 ദി​വ​സം മു​ത​ൽ പൂ​വി​ട്ടു തു​ട​ങ്ങും. ഒ​രു ചെ​ടി​യി​ൽ​നി​ന്നു മൂ​ന്നു മു​ത​ൽ നാ​ലു കി​ലോ​വ​രെ പൂ​ക്ക​ൾ ല​ഭി​ക്കും.

തെ​ക്കേ​ത്തു​ക​വ​ല​യി​ൽ വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി തൈ​ക​ൾ ന​ട്ട് ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തു​ത​ല പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ എ​സ്. പിള്ള, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി സു​രേ​ന്ദ്ര​ൻ, കൃ​ഷി ഓ​ഫീ​സ​ർ ടി.​ആ​ർ. സ്വ​പ്ന, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ശ്രീ​ജ മോ​ഹ​ൻ, എ​സ്.​എ​സ്. ടി​ങ്കി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തുടങ്ങിയവ​ർ പ​ങ്കെ​ടു​ത്തു.