നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് യോ​ജി​ച്ച മു​ന്നേ​റ്റം അ​നി​വാ​ര്യം: ചാ​ണ്ടി ഉ​മ്മ​ൻ
Saturday, July 6, 2024 6:49 AM IST
കൂ​രോ​പ്പ​ട: കൂ​രോ​പ്പ​ട എം.​ജി. ഗോ​വി​ന്ദ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ​ൺ​മെ​ന്‍റ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് മു​ഴു​വ​ൻ ഫ​ണ്ടും ന​ൽ​കു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് ആ​ക്‌​ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഗോ​പി ഉ​ല്ലാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ൽ കൂ​രോ​പ്പ​ട, ഷീ​ലാ മാ​ത്യു, രാ​ജ​മ്മ ആ​ൻ​ഡ്രൂ​സ്, സ​ന്ധ്യാ സു​രേ​ഷ്, ഷീ​ലാ ചെ​റി​യാ​ൻ, സോ​ജി ജോ​സ​ഫ്, ടി.​ജി. മോ​ഹ​ന​ൻ, അ​മ്പി​ളി മാ​ത്യു, ആ​ശാ ബി​നു, ബാ​ബു വ​ട്ടു​കു​ന്നേ​ൽ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളാ​യ സാ​ബു സി. ​കു​ര്യ​ൻ, ടി.​എം. ആ​ന്‍റ​ണി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടീ​നാ ചി​ന്നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ഏ​റെ പ്ര​യ​ത്നി​ച്ച അ​ന്ത​രി​ച്ച എം.​ജി. ഗോ​വി​ന്ദ​ൻ നാ​യ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന​ത്.