സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണം അസ്വസ്ഥതകൾ സൃഷ്ടിക്കും: റവ.ഡോ. മാണി പുതിയിടം
Sunday, July 7, 2024 6:58 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലെ തെ​​റ്റാ​​യ ആ​​ശ​​യ പ്ര​​ച​​ര​​ണം അ​​സ്വ​​സ്ഥ​​ത​​ക​​ൾ സൃ​​ഷ്ടി​​ക്കു​​മെ​​ന്ന് ആ​​ർ​​ച്ച് പ്രീ​​സ്റ്റ് റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ടം. മൂ​​ല്യ​​വും മൂ​​ല്യ​​ബോ​​ധ​​വും ന​​ഷ്ട​​പ്പെ​​ട്ട ഒ​​രു സ​​മൂ​​ഹ​​ത്തി​​ൽ തി​​രു​​ത്ത​​ൽ ശ​​ക്തി​​യാ​​യി മാ​​റാ​ൻ സ​​മു​​ദാ​​യ സം​​ഘ​​ട​​നാ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് ക​​ഴി​​യ​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് ന​​ട​​ത്തി​​വ​​രു​​ന്ന യൂ​​ണി​​റ്റ് ശ​​ക്തീ​​ക​​ര​​ണ പ​​രി​​പാ​​ടി​​യാ​​യ എ​​വൈ​​ക്ക് -24ന്‍റ ഭാ​​ഗ​​മാ​​യി കോ​​ട്ട​​യം ലൂ​​ർ​​ദ് ഫൊ​​റോ​​ന യൂ​​ണി​​റ്റി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച നേ​​തൃ​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് സി​​റി​​ൾ സ​​ഞ്ജു ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ലൂ​​ർ​​ദ് ഫൊ​​റോ​​നാ വി​​കാ​​രി റ​​വ.​​ഡോ.​ ഫി​​ലി​​പ്പ് നെ​​ൽ​​പ്പു​​ര​​പ്പ​​റ​​മ്പി​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണ​​വും അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​ന്‍റ് ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ പ​​ടി​​ഞ്ഞാ​​റേ​​വീ​​ട്ടി​​ൽ, ബി​​നു ഡൊ​​മി​​നി​​ക് ന​​ടു​​വി​​ലേ​​ഴം, ജോ​​സ് ജോ​​ൺ വെ​​ങ്ങാ​​ന്ത​​റ, രാ​​ജേ​​ഷ് ജോ​​ൺ, ജി​​നോ ജോ​​സ​​ഫ്, കെ.​​എ​​സ്. ആ​​ന്‍റ​ണി കു​​ഞ്ഞ് ക​​ള​​പ്പു​​ര, സേ​​വ്യ​​ർ തോ​​മ​​സ് കൊ​​ണ്ടോ​​ടി, ജോ​​ബി ചൂ​​ര​​ക്കു​​ളം, ലി​​സി ജോ​​സ്, ജോ​​സ​​ഫ് തോ​​മ​​സ്, ഫി​​ലി​​പ്പ് ജേ​​ക്ക​​ബ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ക്കാ​​ല വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പ​​ണ​​വും വ​​ച​​ന​സ​​ന്ദേ​​ശ​​വും ന​​ട​​ത്തി.

പ​​രീ​​ക്ഷ​​ക​​ളി​​ൽ ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ കു​​ട്ടി​​ക​​ളെ​​യും സ​​മൂ​​ഹ​​ത്തി​​ന്‍റെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ മി​​ക​​വാ​​ർ​​ന്ന പ്ര​​വ​​ർ​​ത്ത​​നം കാ​​ഴ്ച​​വ​​ച്ച ഇ​​ട​​വ​​കാം​​ഗ​​ളെ​​യും യോ​​ഗ​​ത്തി​​ൽ ആ​​ദ​​രി​​ച്ചു.