അരുവിത്തുറ: അരുവിത്തുറ പള്ളി മൈതാനിയിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും അരുവിത്തുറ സോണൽ കർഷകദളങ്ങളുടെയും കർഷക മാർക്കറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന അഗ്രി ഫെസ്റ്റ് പിഎസ്ഡബ്ല്യുഎസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ ഉദ്ഘാടനം ചെയ്തു. കർഷകദളം പ്രസിഡന്റ് ജോർജ് വടക്കേൽ അധ്യക്ഷത വഹിച്ചു.
കർഷകർക്കാവശ്യമായ മേൽത്തരം തെങ്ങ്, കമുക്, ഫലവൃക്ഷത്തെകൾ, പച്ചക്കറിത്തൈകൾ, പച്ചക്കറിവിത്തുകൾ, ചെടികൾ, ചെടിച്ചട്ടികൾ, കാർഷികോപകരണങ്ങൾ, ജൈവവളങ്ങൾ എന്നിവ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനും അഗ്രി ഫെസ്റ്റിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഈരാറ്റുപേട്ട കൃഷിഭവന്റെ നേതൃത്വത്തിൽ ശാസ്ത്രീയ മണ്ണ് പരിശോധനയ്ക്കും കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തിലുള്ള പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി സൗജന്യ നിരക്കിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും സൗകര്യമുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് അരുവിത്തുറ പാരിഷ് ഹാളിൽ കാർഷിക സെമിനാറും നടക്കും. ഫാ. ഏബ്രാഹം കുഴിമുള്ളിൽ, ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, ഷോൺ ജോർജ്, ജോർജ് വടക്കേൽ, ജോജോ പ്ലാത്തോട്ടം, മേഴ്സി മാത്യു, ലീനാ ജയിംസ്, ജോഷി ജോർജ് പ്ലാത്തോട്ടം, ആനന്ദ് പുതിയാപറമ്പിൽ, അശ്വതി വിജയൻ, ആർ. രമ്യ, സിബി കണിയാംപടി, ശാന്തമ്മ മേച്ചേരിൽ എന്നിവർ പ്രസംഗിക്കും.