കോട്ടയം: സഹകരണ സംഘങ്ങളിലെ ഇടപാടുകള്‍ക്കായി ഏകീകൃത സോഫ്റ്റ്വേര്‍ ഏര്‍പ്പെടുത്തുന്നത് അടുത്തമാസം ആരംഭിക്കുമെന്നും 10 ലക്ഷത്തിനു മുകളിലുള്ള വായ്പയുടെ ജാമ്യവസ്തു വാല്യുവേഷന് അഞ്ചംഗ സംഘത്തെ നിയോഗിക്കുമെന്നും സഹകരണ മന്ത്രി വി.എന്‍. വാസവന്. 102-ാം അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകര്‍ക്ക് 124.94 കോടി രൂപ ഇതിനോടകം തിരികെ നല്കി. ശേഷിക്കുന്നവര്‍ക്കു നിക്ഷേപത്തുക മടക്കിക്കൊടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 12 കോടി രൂപയുടെ പുതിയ നിക്ഷേപവും ബാങ്കിലെത്തി. സ്വര്ണപ്പണയമടക്കമുള്ള നടപടികള്‍ കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മികച്ച സഹകാരിക്കുള്ള റോബര്‍ട്ട് ഓവന് പുരസ്കാരം സംസ്ഥാന സഹകരണ യൂണിയന് ചെയര്‍മാനും പ്രമുഖ സഹകാരിയുമായ കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കും കോ-ഓപ്പറേറ്റീവ് ഡേ പുരസ്കാരം ഊരാളുങ്കല്‍ ലേബര്‍ കേണ്‍ട്രാക്ട് സൊസൈറ്റിക്കും സമ്മാനിച്ചു. ജില്ലയിലെ മികച്ച സഹകരണ സഹകരണഘങ്ങള്‍ക്കുള്ള പുരസ്കാരവും മന്ത്രി സമ്മാനിച്ചു. പ്രവര്‍ത്തനത്തില്‍ 100 വര്‍ഷം പിന്നിട്ട ജില്ലയിലെ 16 സഹകരണസ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, സഹകരണയൂണിയന്‍ ചെയര്മാന് കോലിയക്കോട് കൃഷ്ണന്‍നായര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സഹകരണവകുപ്പ് മുന്‍ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, കെ. രാജേന്ദ്രന്, എ.വി. റസല്‍, കെ.എം. രാധാകൃഷ്ണന്, ഫിലിപ്പ് കുഴികുളം, കെ. ജയകൃഷ്ണന്, പി. സതീഷ് ചന്ദ്രന്‍നായര്‍, ജോണ്സണ് പുളിക്കീല്‍, ബെജു കെ. ചെറിയാന്, കെ. പ്രശാന്ത്, കെ.കെ. സന്തോഷ്, ആര്. ബിജു,കെ.വി. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. സഹകരണ രജിസ്ട്രാര്‍ ടി.വി. സുഭാഷ് പതാക ഉയര്‍ത്തിയതോടെയാണ് ദിനാഘോഷത്തിന് തുടക്കമായത്. സമഗ്ര സഹകരണ നിയമഭേദഗതി എന്ന വിഷയത്തില്‍ റിട്ട. ജോയിന്റ് രജിസ്ട്രാര്‍ ബി. അബ്ദുള്ളയും സഹകരണ വായ്പാ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്എസിഎസ്ടിഐ മുന്‍ഡയറക്ടര്‍ ബി.പി. പിള്ളയും വിഷയാവതരണം നടത്തി.