പാലാ: സംസ്ഥാനത്ത് മികച്ച രീതിയില്‍ ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂണിറ്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്കാരത്തിന് അര്‍ഹത നേടിയ വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്കൂളിന് മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡ് സമ്മാനിച്ചു.
കൈറ്റ് മാസ്റ്റര്‍ മനു കെ. ജോസ്, കൈറ്റ് മിസ്ട്രസ് ജൂലിയ അഗസ്റ്റിന്, അധ്യാപകരായ അലന് മാനുവല്‍ അലോഷ്യസ്, കെ.വി. ജോസഫ്, വിദ്യാര്‍ഥി പ്രതിനിധികളായ അസിന് നാര്‍സിസ ബേബി, ജിസാ എലിസബത്ത് ജിജോ, എസേക്കിയ ജോവന് ഇന്സെന്റ്, ബിന്സാ മരിയ ജെന്നി എന്നിവര്‍ ചേര്‍ന്ന് ഷീല്‍ഡും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്ന പുരസ്കാരം ഏറ്റുവാങ്ങി.
സാമൂഹിക ഇടപെടല്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ഓരോ യൂണിറ്റുകളും നടത്തിയ തനതു പ്രവര്‍ത്തനങ്ങള്‍, മറ്റു വിദ്യാര്‍ഥികള്‍ക്കു കൊടുത്ത പരിശീലനങ്ങള്‍, സ്കൂള്‍ വിക്കി അപ്ഡേഷന്, ഡിജിറ്റല്‍ മാഗസിന്, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, സ്കൂളിലെ പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്.
പുരസ്കാരം കരസ്ഥമാക്കിയ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളെ കൈറ്റ് കോട്ടയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ബി. ജയശങ്കര്‍, മാസ്റ്റര്‍ ട്രെയിനര്‍മാരായ അനൂപ് ജി. നായര്‍, വി.ആര്. ശ്രീകുമാര്‍, പ്രീത ജി. നായര്‍, സ്കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴി, പ്രോ വികാര്‍ ഫാ. ഏബ്രഹാം തകടിയേല്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റ്റെസ് എഫ്സിസി, പിടിഎ പ്രസിഡന്റ് ജോസ് ചെറിയാന് എന്നിവര്‍ അഭിനന്ദിച്ചു.