തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ൽ
Sunday, July 7, 2024 10:42 PM IST
തീ​ക്കോ​യി: അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് അ​റി​വി​ന്‍റെ വെ​ളി​ച്ചം പ​ക​ർ​ന്നു​ന​ൽ​കി​യ തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ൽ. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും മെ​റി​റ്റ് ദി​നാ​ഘോ​ഷം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എംഎ​ൽ​എ​യും നി​ർ​വ​ഹി​ക്കും.​മാ​നേ​ജ​ർ റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. ജ​യിം​സ് പൂ​ർ​വ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​രെ ആ​ദ​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷോ​ൺ ജോ​ർ​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും. ബ്ലോ​ക്ക് മെം​ബ​ർ ഓ​മ​ന ഗോ​പാ​ല​ൻ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തും.

പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​മ്മി​ണി തോ​മ​സ്, ഫാ. ​ജോ​സ​ഫ് താ​ന്നി​ക്കാ​പ്പാ​റ, ടി.​വി. ജോ​ർ​ജ് തു​രു​ത്തി​യി​ൽ, സി​സ്റ്റ​ർ റോ​സി​റ്റ്, ജോ​മോ​ൻ ജോ​സ​ഫ് പോ​ർ​ക്കാ​ട്ടി​ൽ, സാ​ജു മാ​ത്യു, ആ​ഗ്‌​ന​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജെസി​ൻ മ​രി​യ സ്വാ​ഗ​ത​വും ഹെ​ഡ്മാ​സ്റ്റ​ർ ജോ​ണി​ക്കു​ട്ടി ഏ​ബ്ര​ഹാം ന​ന്ദി​യും പ​റ​യും.

ക​ഴി​ഞ്ഞ 75 വ​ർ​ഷ​മാ​യി ഒ​രു നാ​ടി​ന് അ​റി​വി​ന്‍റെ പൊ​ൻ​വെ​ളി​ച്ചം പ​ക​ർ​ന്ന് ന​ൽ​കു​ന്ന സ്കൂ​ളി​ന്‍റെ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 14ന് ​ന​ട​ത്തു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും പൂർ​വ വി​ദ്യാ​ർ​ഥി​ക​ളും അ​ണി​നി​ര​ക്കു​ന്ന ഗാ​ന​മേ​ള, സാം​സ്ക‌ാ​രി​ക ഘോ​ഷ​യാ​ത്ര തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. വി​ദൂ​ര ദേ​ശ​ങ്ങ​ളി​ലു​ള്ള അ​നേ​കം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും അ​ന്നേ ദി​വ​സം ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫു​ട്‌​ബോ​ൾ മ​ത്സ​ര​വും പ്ര​സം​ഗ​മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും.

1926ൽ ​തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ച് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​റ​ക്ക​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രൈ​മ​റി സ്‌​കൂ​ളാ​യി ആ​രം​ഭി​ച്ച സ്‌​കൂ​ളാ​ണ് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട് നാ​ടി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ​ത്. 1949ൽ ​ഫാ. മാ​ത്യു മ​ണ്ണൂ​രാം​പ​റ​മ്പി​ലി​ന്‍റെ​യും ഫാ. ​ജോ​സ​ഫ് ത​ണ്ണി​പ്പാ​റ​യു​ടെ​യും ശ്ര​മ​ഫ​ല​മാ​യി ര​ണ്ട് ഡി​വി​ഷ​നു​ക​ളോ​ട് കൂ​ടി​യ ഒ​രു ഇം​ഗ്ലീ​ഷ് മി​ഡി​ൽ സ്‌​കൂ​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 1952ൽ ​ഫാ. സ്‌​ക​റി​യ ചെ​റു​നി​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് ഇ​ത് ഹൈ​സ്കൂ​ളാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​ത്. 1998ൽ ​ഫാ. സ​ഖ​റി​യാ​സ് മണ്ണൂ​രി​ന്‍റെ കാ​ല​ഘട്ടത്തിൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ലോ​ഗോ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ളും തെ​ര​ഞ്ഞെ​ടു​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.