ഫെ​ഡ​റ​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Saturday, July 6, 2024 6:49 AM IST
കോ​ട്ട​യം: മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഫെ​ഡ​റ​ല്‍ ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​തി​ര​മ്പു​ഴ ശാ​ഖ​യ്ക്ക് മു​ന്നി​ല്‍ ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം എ​കെ​ബി​ഇ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ഹ​രി ശ​ങ്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റ​ല്‍ ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ അ​ഖി​ലേ​ന്ത്യ ഓ​ര്‍ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത്, എ​കെ​ബി​ഇ​എ​ഫ് ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി രോ​ഹി​ത് രാ​ജ്,

എ​ഫ്ബി​ഇ​യു കോ​ട്ട​യം റീ​ജ​ണ​ല്‍ സെ​ക്ര​ട്ട​റി വി​ജ​യ് ജോ​ര്‍ജ്, എ​കെ​ബി​ഇ​എ​ഫ് ഏ​റ്റു​മാ​നൂ​ര്‍ ടൗ​ണ്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​എ​സ്. ഹ​രീ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.