ജീ​വ​ൻ സം​ര​ക്ഷ​ണ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് പാ​ല​ക്കാ​ട് ക​ത്തീ​ഡ്ര​ലി​ൽ വ​ൻ സ്വീ​ക​ര​ണം
Monday, July 8, 2024 1:48 AM IST
പാ​ല​ക്കാ​ട് : കേ​ര​ള കാ​ത്ത​ലി​ക് ബി​ഷ​പ്സ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രോ- ​ലൈ​ഫ് സം​സ്ഥാ​ന സ​മി​തി ന​യി​ക്കു​ന്ന ജീ​വ​ൻ സം​ര​ക്ഷ​ണ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് പാ​ല​ക്കാ​ട് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ 6.30നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം സ്വീ​ക​ര​ണം ന​ൽ​കി.

കെ​സി​ബി​സി ഫാ​മി​ലി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ.​ ക്ലീ​റ്റ​സ് ക​തി​ർ​പ​റ​ന്പി​ൽ, പാ​ല​ക്കാ​ട് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​തോം കി​ഴ​ക്കേ​ട​ത്ത് നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളെ സാ​ക്ഷി​യാ​ക്കി ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ സ​ന്ദേ​ശ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെയ്തു.

കു​ഞ്ഞു​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, വൃ​ദ്ധ​മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് കെ​സി​ബി​സി ഫാ​മി​ലി ക​മ്മീ​ഷ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

കാ​സ​ർ​ഗോ​ഡ് മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ ന​ട​ത്തു​ന്ന ഈ ​സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് പാ​ല​ക്കാ​ട് രൂ​പ​ത​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​തും ജീ​വ​ന്‍റെ വി​ല​യെ പ​റ്റി ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി​യ​തും ജീ​വ​ന്‍റെ പ​രി​പോ​ഷ​ണം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് കെ​സി​ബി​സി സ​മി​തി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ത​ന്‍റെ മു​ഖ്യ പ്ര​ഭാ​ഷ​ണ​ത്തി​ൽ ഓ​ർ​മ്മ​പ്പെ​ടു​ത്തി.