വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ൾ​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Sunday, July 7, 2024 10:42 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൈ​ക്കൊ​ള്ളേ​ണ്ട മു​ൻ ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ സ്വീ​ക​രി​ക്കേ​ണ്ട പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​ളെ​ക്കു​റി​ച്ചും കെ​എ​സ്ഇ​ബി പാ​റ​ത്തോ​ട് ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​മ്പ്ര അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

കെ​എ​സ്ഇ​ബി പാ​റ​ത്തോ​ട് സെ​ക്‌​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ കെ.​വി. ന​ഞ്ജ​ൻ നേ​തൃ​ത്വം ന​ൽ​കി. കെ​എ​സ്ഇ​ബി പൊ​ൻ​കു​ന്നം ഡി​വി​ഷ​നി​ലെ സ​ബ് എ​ൻ​ജി​നി​യ​ർ ദി​ലീ​പ് ചാ​ക്കോ ക്ലാ​സ് ന​യി​ച്ചു. വൈ​ദ്യു​തി അ​മൂ​ല്യ​മാ​ണെ​ന്നും അ​ത് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​ന് സെ​മി​നാ​റി​ലൂ​ടെ സാ​ധി​ച്ചു.

അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ ഡോ. ​റാ​ണി ചാ​ക്കോ, മനോ​ജ് തോ​മ​സ്, ഓ​വ​ർ​സി​യ​ർ അ​ബ്ദു​ൾ ഹ​ക്കിം, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ര​ശ്മി വ​ർ​ഗീ​സ്, ശി​വ​പ്രി​യ എ. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.