ന​ഗ​ര​സ​ഭ​യു​ടെ മ​ട്ടു​പ്പാ​വ് കോ​ഴി​ക്കൃ​ഷി പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി​യെ​ന്ന് പ്ര​തി​പ​ക്ഷം
Saturday, July 6, 2024 7:01 AM IST
വൈ​ക്കം: ന​ഗ​ര​സ​ഭ​യി​ല്‍ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍പ്പെ​ടു​ത്തി മ​ട്ടു​പ്പാ​വി​ലെ മു​ട്ട​ക്കോ​ഴി കൃ​ഷി​ക്കാ​യി വി​ത​ര​ണം ചെ​യ്ത കോ​ഴി​ക്കൂ​ടു​ക​ളി​ല്‍ അ​ഴി​മ​തി​യാ​രോ​പി​ച്ച് എ​ല്‍ഡി​എ​ഫ്. 10 മു​ട്ട​ക്കോ​ഴി​യും കൂ​ടു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യി 5,650 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യ​ത്.

10,000 രൂ​പ കോ​ഴി​ക്കൂ​ടി​നും 1300 രൂ​പ കോ​ഴി​ക്കു​മ​ട​ക്കം 11,300 രൂ​പ​യാ​ണ് ആ​കെ ചെ​ല​വ്. 6500 രൂ​പ​യി​ല്‍ താ​ഴെ വി​ല വ​രു​ന്ന കൂ​ടു​ക​ളാ​ണ് 10,000 രൂ​പ​യ്ക്ക് ന​ല്‍കി​യ​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. ആ​ട് വി​ത​ര​ണ​ത്തി​ലും അ​ഴി​മ​തി ന​ട​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.

ന​ഗ​ര​സ​ഭ​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​വ​താ​ള​ത്തി​ലാ​യി​ട്ടും അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​ത്ത ഭ​ര​ണ​നേ​തൃ​ത്വം അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് എ​ല്‍ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.

പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി യോ​ഗ​ത്തി​ല്‍ എ​സ്. ഹ​രി​ദാ​സ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശോ​ക​ന്‍ വെ​ള്ള​വേ​ലി, ക​വി​ത രാ​ജേ​ഷ്, ലേ​ഖ ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.