പൂ​ച്ച കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് ഓ​ട്ടോ മ​റി​ഞ്ഞു ഡ്രൈ​വ​ര്‍ മ​രി​ച്ചു
Sunday, July 7, 2024 11:24 PM IST
എ​ട​പ്പാ​ള്‍:​എ​ട​പ്പാ​ള്‍ തു​യ്യ​ത്ത് പൂ​ച്ച കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. പൊ​ന്നാ​നി തെ​യ്യ​ങ്ങാ​ട് സ്വ​ദേ​ശി തി​യ്യ​ത്ത് ഹൗ​സി​ല്‍ ഹ​രി​ദാ​സ​ന്‍റെ മ​ക​ന്‍ വി​പി​ന്‍​ദാ​സ് (33) ആ​ണ് മ​രി​ച്ച​ത്. എ​ട​പ്പാ​ള്‍ പൊ​ന്നാ​നി റോ​ഡി​ല്‍ തു​യ്യം പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്‍​വ​ശ​ത്ത് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം.

പൊ​ന്നാ​നി​യി​ല്‍ നി​ന്ന് എ​ട​പ്പാ​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി വ​ന്നി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക്ക് മു​ന്നി​ല്‍ പൂ​ച്ച ചാ​ടി​യ​തോ​ടെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ വെ​ട്ടി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം. ഓ​ട്ടോ റോ​ഡി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​രെ​യും നാ​ട്ടു​കാ​ര്‍ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര പ​രി​ക്കേ​റ്റ ഡ്രൈ​വ​ര്‍ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ പ​രി​ക്കു​ക​ള്‍ ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.