വ​​നി​​താ ഐ​​ടി​​ഐ: ഭൂ​​മി​​യേ​​റ്റെ​​ടു​​ക്ക​​ല്‍ ന​​ട​​പ​​ടി വേ​​ഗ​​ത്തി​​ലാ​​ക്ക​​ണ​​മെ​​ന്ന് ജോ​​ബ് മൈ​​ക്കി​​ള്‍
Saturday, July 6, 2024 7:01 AM IST
ച​​ങ്ങ​​നാ​​ശേ​​രി: നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ല്‍ തൊ​​ഴി​​ലു​​റ​​പ്പി​​ന്‍റെ കീ​​ഴി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ഏ​​ക ഗ​​വ​​ണ്‍മെ​​ന്‍റ് വ​​നി​​താ ഐ​​ടി​​ഐ​​യ്ക്ക് ന​​ഗ​​ര​​സ​​ഭാ​​വ​​ക പോ​​ത്തോ​​ട് ഹൗ​​സിം​​ഗ് സ്‌​​കീ​​മി​​നാ​​യി വാ​​ങ്ങി​​യ സ്ഥ​​ല​​ത്തു​​നി​​ന്ന് ഒ​​രു ഏ​​ക്ക​​ര്‍ ഏ​​ഴ്‌ സെ​​ന്‍റു സ്ഥ​​ലം അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നാ​​യി സ​​ര്‍ക്കാ​​രി​​ല്‍നി​​ന്ന് അ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന​​തി​​ന് അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ നി​​യ​​മ​​സ​​ഭ​​യി​​ല്‍ സ​​ബ് മി​​ഷ​​നി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭാ സെ​​ക്ര​​ട്ട​​റി ത​​ദ്ദേ​​ശ ​​സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് പ്രി​​ന്‍സി​​പ്പ​​ല്‍ ഡ​​യ​​റ​​ക്ട​​റു​​ടെ കാ​​ര്യാ​​ല​​യ​​ത്തി​​ല്‍ ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ക​​ത്ത് സ​​മ​​ര്‍പ്പി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ക​​ത്തി​​നൊ​​പ്പം അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ള്‍ ഹാ​​ജ​​രാ​​ക്കി​​യി​​രു​​ന്നി​​ല്ലെ​​ന്നും അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ള്‍ സ​​ഹി​​തം അ​​പേ​​ക്ഷ ഹാ​​ജ​​രാ​​ക്കു​​ന്ന മു​​റ​​യ്ക്ക് അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി എം.​​ബി രാ​​ജേ​​ഷ് മ​​റു​​പ​​ടി ന​​ല്‍കി.

നൂ​​റി​​ല​​ധി​​കം വി​​ദ്യാ​​ര്‍ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രും അ​​ട​​ങ്ങു​​ന്ന ഉ​​ള്ള വ​​നി​​താ ഐ​​ടി​​ഐ ഇ​​ടു​​ങ്ങി​​യ കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് ഇ​​പ്പോ​​ള്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​തെ​​ന്നും ഇ​​തി​​ന്‍റെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ സു​​ഗ​​മ​​മാ​​ക്കു​​വാ​​നും ഇ​​വി​​ടു​​ത്തെ പ​​ഠ​​ന​​സൗ​​ക​​ര്യ​​ങ്ങ​​ള്‍ വ​​ര്‍ധി​​പ്പി​​ക്കു​​ന്ന​​തി​​നും മ​​റ്റും നി​​ല​​വി​​ലു​​ള്ള കെ​​ട്ടി​​ടം അ​​പ​​ര്യാ​​പ്ത​​മാ​​ണെ​​ന്നും എം​​എ​​ല്‍എ ചൂ​​ണ്ടി​​ക്കാ​​ട്ടി. കാ​​ര്യ​​ങ്ങ​​ളെ അ​​നു​​ഭാ​​വ​​പൂ​​ര്‍വം പ​​രി​​ഗ​​ണി​​ക്കാ​​മെ​​ന്ന് മ​​ന്ത്രി ഉ​​റ​​പ്പു ന​​ല്‍കി.