കടുത്തുരുത്തി: പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കു പരമാവധി വിദ്യാഭ്യാസം ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാ സംഗമവും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് വിതരണവും കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചത്.
വിവിധ യൂണിവേഴ്സിറ്റികളില്‍ റാങ്ക് ജേതാക്കളായ വിദ്യാര്‍ഥികളെയും യോഗത്തില്‍ അനുമോദിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി വിശിഷ്ടാതിഥിയായിരുന്നു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. സിനിമാതാരങ്ങളായ ദിലീപ്, രമേശ് പിഷാരടി, നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍, ഹോളിവുഡ് നടന് സിറിയക് ആലഞ്ചേരി,
ബിഗ്ബോസ് താരം അര്ജുന് ശ്യാം, ജനപ്രതിനിധികളായ സാലമ്മ ജോളി, ലിസി ജോസ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, സ്റ്റീഫന്‍ പാറാവേലി, തോമസ് കണ്ണന്തറ, ആയാംകുടി വാസുദേവന്‍, പി.ജെ. സൈമണ്‍, ഡോ.ജോസഫ് സണ്ണി, അഖില്‍ കുര്യന്, സൈലം അക്കാദമി ഡയറക്ടര്‍ ഡോ.എസ്. അനന്ദു എന്നിവര്‍ പ്രസംഗിച്ചു.