മൂത്രസഞ്ചിയിലെ അരക്കിലോയുടെ കല്ല് : ചെത്തിപ്പുഴ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ പുറത്തെടുത്തു
Sunday, July 7, 2024 7:06 AM IST
ച​ങ്ങ​നാ​ശേ​രി: മൂ​ത്ര​സ​ഞ്ചി​യി​ല്‍നി​ന്ന് അ​ര​ക്കി​ലോ​യി​ല്‍ അ​ധി​കം തൂ​ക്ക​മു​ള്ള ക​ല്ലു​ക​ള്‍ ശ​സ്ത്ര​ക്രി​യി​ലൂ​ടെ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ല്‍ നീ​ക്കം ചെ​യ്തു. യൂ​റോ​ള​ജി വി​ഭാ​ഗം ക​ണ്‍സ​ള്‍ട്ട​ന്‍റ് യൂ​റോ​ള​ജി​സ്റ്റ് ഡോ. ​മെ​ബി​ന്‍ ബി ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 49 വ​യ​സു​ള്ള ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി​യി​ല്‍ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യാ​ണ് വി​ജ​യ​ക​ര​മാ​യ​ത്. ലോ​ക​വ്യാ​പ​ക​മാ​യി ഇ​ത്ത​രം കേ​സു​ക​ള്‍ നാ​ല്‍പ്പ​തി​ല്‍ താ​ഴെ മാ​ത്ര​മേ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ള്ളൂ.

മൂ​ത്ര​മൊ​ഴി​ക്കു​മ്പോ​ള്‍ ക​ഠി​ന വേ​ദ​ന, മൂ​ത്ര​ത്തി​ല്‍ ര​ക്ത​മ​യം, മൂ​ത്ര ത​ട​സം എ​ന്നീ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യോ​ടെ​യാ​ണ് രോ​ഗി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ‌രോ​ഗി​യു​ടെ മൂ​ത്ര​സ​ഞ്ചി​ക്കു​ള്ളി​ല്‍
നി​ന്നു ര​ണ്ട് ക​ല്ലു​ക​ളും സു​ര​ക്ഷി​ത​മാ​യി നീ​ക്കം ചെ​യ്യു​ക ശ്ര​മ​ക​ര​മാ​യി​രു​ന്ന​തി​നാ​ല്‍ ചി​കി​ത്സ​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും സൂ​ഷ്മ​ത​യും അ​തീ​വ​ശ്ര​ദ്ധ​യും ചി​കി​ത്സാ വൈ​ദ​ധ്യ​വും ആ​വ​ശ്യ​മാ​യി​രു​ന്നു.

പ​തി​നെ​ട്ട് മു​ത​ല്‍ ഇ​രു​പ​ത് വ​ര്‍ഷം വ​രെ ക​ല്ലു​ക​ള്‍ക്ക് പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ അ​നി​യ​ന്ത്രി​ത​മാ​യ ര​ക്ത​സ്രാ​വ​ത്തി​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ന്നി​രു​ന്നു. വ​യ​റി​ല്‍ ചെ​റി​യ മു​റി​വി​ലൂ​ടെ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ര്‍ചി​കി​ത്സ​ക​ള്‍ക്കും ഡോ. ​മെ​ബി​ന്‍ ബി. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘം നേ​തൃ​ത്വം ന​ല്‍കി.

ചി​കി​ത്സ​സാ​ഘ​ട്ട​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി​യ​ശേ​ഷം രോ​ഗി പൂ​ര്‍ണ ആ​രോ​ഗ്യ​വാ​നാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലെ ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ഓ​ഫ് യൂ​റോ​ള​ജി​യു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ണെ​ന്ന് ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത് അ​റി​യി​ച്ചു.