യാത്രക്കാരിയുടെ മരണം: ഇൻഡിഗോ വിമാനം നിലത്തിറക്കി
Tuesday, April 8, 2025 2:34 AM IST
ഛത്രപതി സംഭാജിനഗർ: യാത്രയ്ക്കിടെ എൺപത്തിയൊന്പതുകാരി മരിച്ചതിനെത്തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി.
മുംബൈയിൽ നിന്ന് വാരാണസിയിലേക്കു പറന്ന വിമാനമാണു ഞായറാഴ്ച രാത്രി മഹാരാഷ്ട്ര ഛത്രപതി സംഭാജിനഗറിലെ ചികാൽത്തന വിമാനത്താവളത്തിൽ ഇറക്കിയത്. യുപിയിലെ മിർസാപുർ സ്വദേശിയായ സുശീലദേവിയാണ് യാത്രക്കിടെ മരണമടഞ്ഞത്.
യാത്രയുടെ തുടക്കംമുതൽ ഇവർ കടുത്ത അനാരോഗ്യം പ്രകടിപ്പിച്ചുതുടങ്ങിയിരുന്നുവെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. രാത്രി പത്തുമണിയോടെ വിമാനം നിലത്തിറക്കി.
വൈദ്യസംഘം ഉടൻ പരിശോധനയ്ക്കായി എത്തിയെങ്കിലും യാത്രക്കാരി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.